പ്രണയത്തിന് ;
കണ്ണുകള്‍ .... ഇല്ലെന്നു പറഞ്ഞത് ആരോ !!!.
ബുദ്ധി , കൂടി .... ഇല്ലെന്നു പറഞ്ഞത് ഞാന്‍ ....
എന്നാല്‍ ; .... ഇപ്പോള്‍ ... ഞാനും !.
അയ്യോ !.
എന്നില്‍ ഹോര്‍മോണ്‍ മാറി മറിയുന്നുവോ ?.
എങ്ങനെ ഉണ്ടായിരുന്ന മനസ്സാണ് .
എന്തേ ! ഇപ്പോള്‍ മാറി പോകുന്നത് ?.
പ്രണയം എന്നെ എന്താണ് ചെയ്യുന്നത് !.
ഹേയ് പ്രണയമേ ...
നിന്‍റെ കണ്ണുകളില്‍ കാന്തം ഉണ്ടോ ??? ........
പ്രണയം ...... ഉള്ളില്‍ വന്നാല്‍ .........
രക്ത ബന്ധം വരെ മുറിയുമെന്ന് ഒരാള്‍ !.
അമേരിക്കയാണേലും അട്ടപാടി ആണേലും
പ്രണയിച്ചാല്‍ അത് കുറ്റം തന്നെ എന്ന് വേറൊരാള്‍ !..
പ്രണയം ...... എന്‍റെ നെഞ്ച് കൊളുത്തി വലിക്കുന്നു
എന്ത് ചെയ്യും ..... എന്ന് , ... ഞാന്‍ !.
പ്രണയത്താല്‍ എന്നെ വലം വെക്കുന്ന ഭൂമി .
അതിന് നടുവില്‍ തല കറങ്ങി നില്‍ക്കുന്ന ഞാന്‍ !.
മഴത്തുള്ളികള്‍ പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്നു .
ഇടിയെ , ...... മേഘം കൊണ്ട് പോകുന്നു .
മിന്നല്‍ പിണര്‍ പോലെ .........
പ്രണയം ശ്വാസത്തില്‍ നിറയുമ്പോള്‍ ...........
ഞാനും ........... അന്ധാളിക്കുന്നു !!!!! .....