
നന്മയുള്ള ഹൃദയമുള്ളവര്‍ മുള്ള് കുത്തിയാല്‍ പോലും
ആ മുള്ളിനോട് ദേഷ്യം തോന്നുകയില്ല .
എന്നാല്‍ കുളിര്‍മയുള്ള ഹൃദയമുള്ളവര്‍ പൂവ് തൊട്ടാല്‍ പോലും
ആ പൂവിനെ ഞെരിച്ച് ദൂരെ എറിയും ...
നീ അങ്ങനെ ആയിരുന്നോ ?
എനിക്ക് അത് വിശ്വസിക്കുവാന്‍ കഴിയില്ല .
കാരണം നീ തന്നെ അഴകുള്ള ഒരു പൂവ് ആണല്ലോ ...
ഏതോ യാമത്തില്‍ എനിക്കായ് വിരിഞ്ഞ മുല്ല പൂവ് ..
എന്‍ തോഴിയായ് എന്‍ പ്രണയിനിയായ്
എന്‍ ഹൃദയത്തില്‍ മീട്ടും ഈണമായ്
എന്‍ കനവുകളില്‍ ചേരും ശ്രുതിയായ്
കുളിരായ് വീശും ഇളം തെന്നലായ്
എനിക്കായ് വിരിഞ്ഞ മുല്ല പൂവ് ....
പൂവില്‍ നിറയും തേന്‍ നുകരുവാന്‍
കരിവണ്ടായും , പൂമ്പാറ്റ യായും
തേന്‍ കിളിയായും ഞാന്‍ ജന്മം കൊള്ളും
ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും
മണ്ണിനുള്ളില്‍ വേരുറച്ചത് പോലെ
നെഞ്ജിനുള്ളില്‍ നീ നിറഞ്ഞു നില്‍ക്കുന്നു .
എന്‍റെ ഹൃദയത്തില്‍ ചുറ്റുന്ന പമ്പരവും നീയായിരുന്നല്ലോ
എന്‍റെ കണ്മിഴികളില്‍ നിന്നെ ഞാന്‍ താങ്ങുന്നു ..
എന്‍റെ സ്വപ്നങ്ങളില്‍ അടി മുടി തൊട്ട് നീ തരും മുത്തങ്ങള്‍
എന്‍റെ ജീവനായ് മാറുന്നു തുടിപ്പുകള്‍ സ്വര്‍ഗ്ഗമായും
കുളിരായ് ആഞ്ഞു വീശും കാറ്റ്
ദിനവും എന്നില്‍ ഭ്രാന്ത് തന്ന് വിട്ടു പോകും ..
കാതങ്ങള്‍ക്കപ്പുറം നില്‍ക്കും നിന്‍റെ നിഴല്‍
എന്നെ നോക്കി ചിരിക്കുന്നു ...
ഏതോ തൃസന്ധ്യയില്‍ ഞാന്‍ ഓടി ആ നിഴലിന്‍റെ അടുത്തേക്ക്
എവിടെയോ കാല്‍ തട്ടി വീണ് രക്തം പറ്റി ,പരിക്കുകള്‍ പറ്റി ,..
അതൊന്നും കാര്യമാക്കാതെ ഞാന്‍ ഓടി ....
ചെന്ന് കിതച്ചു നിന്നത് നിന്‍റെ മണി വാതിലിന് മുന്നില്‍ ...
ഞാന്‍ ആ വാതിലില്‍ മുട്ടി ,
നീ ആ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ അകത്തു കയറി
ചുറ്റും മതിലുകള്‍ മാത്രം .... ഞാന്‍ പതറിയില്ല
കാരണം ! ആ മതിലുകള്‍ എന്‍റെ പ്രണയത്തിന്
വെറും ഒരു നിഴല്‍ മാത്രമായിരുന്നു ......