2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

എന്‍റെ പ്രണയം നിനക്ക് ,,,,





എന്‍റെ നിശബ്ദത നിന്‍റെ
നൊമ്പരമാണെന്ന് നീ പറഞ്ഞു.

എന്‍റെ പുഞ്ചിരി നിന്‍റെ
സാന്ത്വനമാണെന്ന് നീ പറഞ്ഞു.

എന്‍റെ സ്പര്‍ശനം നിന്‍റെ
സായൂജ്യമാണെന്ന് നീ പറഞ്ഞു.



ഇന്ന്;
ഈ ശൂന്യമായ നിമിഷത്തെ സാക്ഷിനിര്‍ത്തി ,
"എന്‍റെ പ്രണയം നിനക്ക് എന്തായിരുന്നു ?"
എന്ന് ഞാന്‍ ചോദിക്കവേ ,
എന്തെ ഒരു മൌനം മാത്രം നിന്നില്‍ ബാക്കിയായി ??? !!! .

നക്ഷത്രങ്ങള്‍ മാഞ്ഞു പോകുന്നില്ല ... എന്‍റെ സ്നേഹവും ...


ഉറക്കം മരിയ്ക്കാത്ത ഏതോ രാത്രിയില്‍ ,
ഞാന്‍ ഒഴുകുകയായിരുന്നു ....,
അനന്തമായ മരുഭൂവിലൂടെ .....,
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ .....,

യുഗ യുഗാന്തരങ്ങള്‍ക്കൊടുവില്‍
ഞാന്‍ ചെന്നെത്തി .....
മാലാഖമാരുടെ നാട്ടില്‍ .....
സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്ന നാട്ടില്‍ ....
ആ രാത്രിയില്‍ നക്ഷത്രങ്ങള്‍
എന്‍റെ കൂട്ടുകാരായി ......


മഞ്ഞ് പെയ്യുന്ന ആ രാത്രിയില്‍
ഞാന്‍ കണ്ടു.,
സുന്ദര മുഖമുള്ള എന്‍റെ കൂട്ടുകാരിയെ ....

പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ..
അത് നീയായിരുന്നു ..!!

അന്ന്..,
ഇളം വെയിലേറ്റ് മനോഹരമായ താഴ്വാരങ്ങളിലൂടെ നാം നടന്നു
അപരിചിതരെ പോലെ ......

ഞാന്‍ കാത്തിരിക്കയായിരുന്നു കൂട്ടിനായ്‌ ..

നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ..,
സുഖമേറിയ ഹൃദയ വേദനയുടെ ...,
കാലത്തിനൊടുവില്‍ ......

ഞാന്‍ കാത്തിരുന്ന പ്രണയകാലം ..
അതെന്നെ സ്നേഹിക്കുന്നു ...ഒരുപാടൊരുപാട്‌ ....

മാനത്ത് കാര്‍മേഘങ്ങളുടെ
ഘോഷയാത്രയിലും
മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍
മാഞ്ഞു പോകുന്നില്ല ...
അതുപോലെ എന്‍റെ സ്നേഹവും .....

നീയില്ലെങ്കില്‍ .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .?????


എന്‍റെ പ്രണയം ...... തിളങ്ങുന്ന വജ്രം പോലെയാണ് ....
കൈ തഴമ്പ് കൊണ്ട് തേയ്മാനം വരില്ല അതിന് .

സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത എന്‍റെ ഭവനത്തിന്‍
പ്രണയം കൊണ്ടൊരു മേല്‍ക്കൂര കെട്ടി ഞാന്‍ ...

എന്‍റെ പ്രണയം ... അവളാണ് ആദ്യം ....
എന്റെ മനസ്സിലേക്ക് കടന്നു വന്നത് .
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന്‍ അവളെ കണ്ടു .



ഒരു ദേവതയെ പോലെ .....അവള്‍ കടന്നു വന്നു ........
അവള്‍ ഒരു വട്ടം എന്നെ നോക്കി ...... ഒരു കുളിര് .....മനസ്സില്‍ ......
എന്‍റെ സ്വപ്നങ്ങളില്‍ നിത്യവും ഞാന്‍ അവളെ കണ്ടു .
''സുന്ദരമായ കണ്ണുകള്‍ ഉള്ളവള്‍ ''
സ്വപ്നങ്ങളില്‍ അവള്‍ സ്ഥിരം അതിഥിയായി
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി .....

ഒടുക്കം ഞാന്‍ എന്‍റെ മനസ്സിനോട് ചോദിച്ചു .
ഇവളെ എനിക്ക് ഇഷ്ടമായി ......
നിനക്കോ ?
മൗനം..........
ഒരു മറുപടി ഞാന്‍ പ്രതിക്ഷിക്കുന്നില്ല ......

എനിക്ക് ആദ്യമായ്‌ മൊബൈലില്‍ "നിനകായ്‌ " എന്ന്
അവള്‍ എഴുതി അയച്ച പ്രണയ സന്ദേശം കാലം മായ്‌ച്ചെങ്കിലും ...
എന്റെ മനസ്സില്‍ ആണ് അത് എഴുതിയത്................

ചിലപ്പോള്‍ ഇതു വായിക്കുന്നവര്‍ കരുതിയേക്കാം എന്‍റെ പ്രണയം നഷ്ട്ടപ്പെട്ടെന്ന് ...
ഇല്ല !!! ഒരിക്കലുമില്ല .

എനിക്കെന്റെ പ്രണയം നഷ്ടമായില്ല.അതിനാല്‍ തന്നെ കണ്ണുനീര്‍ത്തുള്ളികളും ഇല്ല...

ഞാന്‍ ഒരു വിരഹ കാമുകന്‍ അല്ല ..........
ഞാന്‍ ഒരു കാമുകനെ അല്ല ...........
കാമിക്കുന്നവനാണ് കാമുകന്‍ ..........
ഞാന്‍ കാമിക്കുന്നില്ല .........മറിച്ച് സ്നേഹിക്കുന്നു ............
ആകാശത്തോളം ............... ഭുമിയോളം ............കടലോളം

നാളെ എന്‍റെ പ്രണയത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ ഭയക്കുന്നില്ല കാരണം
ഞാന്‍ നിന്‍റെ സ്വന്തമെന്നു നീ മൊഴിഞ്ഞ ഇന്നലകളില്‍ നീ എനിക്ക് സംഗീതമായിരുന്നു ....
ആ സംഗീതം രാഗ താളമായി എന്‍റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നു .
ഞാന്‍ പാടിയോരീണങ്ങളൊക്കെയും ....നിന്നെക്കുറിച്ചായിരുന്നു .

മലകളും പുഴകളും പൂങ്കാവനങ്ങളും എന്നിലെ പ്രണയത്തെ കണ്ടറിഞ്ഞു
വെള്ളകുതിരയെ കെട്ടിയ തേരില്‍ ഞാന്‍ വെള്ള കീറും വരെ സഞ്ചരിച്ചു .

നിനക്കായി ഞാനെഴുതും കവിതകളില്‍ നീലാകാശവും , നിലാവും ,തെന്നലും ,
കുളിരും ,മഞ്ഞും , പൂക്കളും ,കായ്ക്കളും എല്ലാം നിറഞ്ഞു നില്‍ക്കുന്നു .

നീ മാത്രമാണു എല്ലാം..

നീയില്ലെങ്കില്‍ .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .????? !!!! .

2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

ജീവിതവും എന്‍റെ ഹൃദയവും (കവിത )



ജീവിതം
എന്നെ പഠിപ്പിച്ച പാഠങ്ങള്‍
ആരോ വലിച്ചു കീറി കളഞ്ഞു
അതിന്‍റെ തുണ്ടുകള്‍ തിരയുകയാണ് ഞാന്‍ .....

ആരോ അടിച്ചു കൂട്ടിയിട്ട
ചവറിലകള്‍ക്കിടയില്‍ .....
വീണു പോയി എന്‍റെ ഹൃദയം .
ആരെങ്കിലും വന്നു .....
അത് അഗ്നിക്കിരയാക്കും മുമ്പ്‌
എനിക്ക് അത് പുറത്തെടുക്കണം .