
ഉറക്കം മരിയ്ക്കാത്ത ഏതോ രാത്രിയില്‍ ,
ഞാന്‍ ഒഴുകുകയായിരുന്നു ....,
അനന്തമായ മരുഭൂവിലൂടെ .....,
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ .....,
യുഗ യുഗാന്തരങ്ങള്‍ക്കൊടുവില്‍
ഞാന്‍ ചെന്നെത്തി .....
മാലാഖമാരുടെ നാട്ടില്‍ .....
സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്ന നാട്ടില്‍ ....
ആ രാത്രിയില്‍ നക്ഷത്രങ്ങള്‍
എന്‍റെ കൂട്ടുകാരായി ......
മഞ്ഞ് പെയ്യുന്ന ആ രാത്രിയില്‍
ഞാന്‍ കണ്ടു.,
സുന്ദര മുഖമുള്ള എന്‍റെ കൂട്ടുകാരിയെ ....
പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ..
അത് നീയായിരുന്നു ..!!
അന്ന്..,
ഇളം വെയിലേറ്റ് മനോഹരമായ താഴ്വാരങ്ങളിലൂടെ നാം നടന്നു
അപരിചിതരെ പോലെ ......
ഞാന്‍ കാത്തിരിക്കയായിരുന്നു കൂട്ടിനായ് ..
നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ..,
സുഖമേറിയ ഹൃദയ വേദനയുടെ ...,
കാലത്തിനൊടുവില്‍ ......
ഞാന്‍ കാത്തിരുന്ന പ്രണയകാലം ..
അതെന്നെ സ്നേഹിക്കുന്നു ...ഒരുപാടൊരുപാട് ....
മാനത്ത് കാര്‍മേഘങ്ങളുടെ
ഘോഷയാത്രയിലും
മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍
മാഞ്ഞു പോകുന്നില്ല ...
അതുപോലെ എന്‍റെ സ്നേഹവും .....
നല്ല ഭാവന... :)
മറുപടിഇല്ലാതാക്കൂNannayittund
മറുപടിഇല്ലാതാക്കൂ