
എന്റെ പ്രണയം ...... തിളങ്ങുന്ന വജ്രം പോലെയാണ് ....
കൈ തഴമ്പ് കൊണ്ട് തേയ്മാനം വരില്ല അതിന് .
സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത എന്‍റെ ഭവനത്തിന്‍
പ്രണയം കൊണ്ടൊരു മേല്‍ക്കൂര കെട്ടി ഞാന്‍ ...
എന്‍റെ പ്രണയം ... അവളാണ് ആദ്യം ....
എന്റെ മനസ്സിലേക്ക് കടന്നു വന്നത് .
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന്‍ അവളെ കണ്ടു .
ഒരു ദേവതയെ പോലെ .....അവള്‍ കടന്നു വന്നു ........
അവള്‍ ഒരു വട്ടം എന്നെ നോക്കി ...... ഒരു കുളിര് .....മനസ്സില്‍ ......
എന്‍റെ സ്വപ്നങ്ങളില്‍ നിത്യവും ഞാന്‍ അവളെ കണ്ടു .
''സുന്ദരമായ കണ്ണുകള്‍ ഉള്ളവള്‍ ''
സ്വപ്നങ്ങളില്‍ അവള്‍ സ്ഥിരം അതിഥിയായി
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി .....
ഒടുക്കം ഞാന്‍ എന്‍റെ മനസ്സിനോട് ചോദിച്ചു .
ഇവളെ എനിക്ക് ഇഷ്ടമായി ......
നിനക്കോ ?
മൗനം..........
ഒരു മറുപടി ഞാന്‍ പ്രതിക്ഷിക്കുന്നില്ല ......
എനിക്ക് ആദ്യമായ് മൊബൈലില്‍ "നിനകായ് " എന്ന്
അവള്‍ എഴുതി അയച്ച പ്രണയ സന്ദേശം കാലം മായ്‌ച്ചെങ്കിലും ...
എന്റെ മനസ്സില്‍ ആണ് അത് എഴുതിയത്................
ചിലപ്പോള്‍ ഇതു വായിക്കുന്നവര്‍ കരുതിയേക്കാം എന്‍റെ പ്രണയം നഷ്ട്ടപ്പെട്ടെന്ന് ...
ഇല്ല !!! ഒരിക്കലുമില്ല .
എനിക്കെന്റെ പ്രണയം നഷ്ടമായില്ല.അതിനാല്‍ തന്നെ കണ്ണുനീര്‍ത്തുള്ളികളും ഇല്ല...
ഞാന്‍ ഒരു വിരഹ കാമുകന്‍ അല്ല ..........
ഞാന്‍ ഒരു കാമുകനെ അല്ല ...........
കാമിക്കുന്നവനാണ് കാമുകന്‍ ..........
ഞാന്‍ കാമിക്കുന്നില്ല .........മറിച്ച് സ്നേഹിക്കുന്നു ............
ആകാശത്തോളം ............... ഭുമിയോളം ............കടലോളം
നാളെ എന്‍റെ പ്രണയത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ ഭയക്കുന്നില്ല കാരണം
ഞാന്‍ നിന്‍റെ സ്വന്തമെന്നു നീ മൊഴിഞ്ഞ ഇന്നലകളില്‍ നീ എനിക്ക് സംഗീതമായിരുന്നു ....
ആ സംഗീതം രാഗ താളമായി എന്‍റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നു .
ഞാന്‍ പാടിയോരീണങ്ങളൊക്കെയും ....നിന്നെക്കുറിച്ചായിരുന്നു .
മലകളും പുഴകളും പൂങ്കാവനങ്ങളും എന്നിലെ പ്രണയത്തെ കണ്ടറിഞ്ഞു
വെള്ളകുതിരയെ കെട്ടിയ തേരില്‍ ഞാന്‍ വെള്ള കീറും വരെ സഞ്ചരിച്ചു .
നിനക്കായി ഞാനെഴുതും കവിതകളില്‍ നീലാകാശവും , നിലാവും ,തെന്നലും ,
കുളിരും ,മഞ്ഞും , പൂക്കളും ,കായ്ക്കളും എല്ലാം നിറഞ്ഞു നില്‍ക്കുന്നു .
നീ മാത്രമാണു എല്ലാം..
നീയില്ലെങ്കില്‍ .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .????? !!!! .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ