
എന്റെ നിശബ്ദത നിന്‍റെ
നൊമ്പരമാണെന്ന് നീ പറഞ്ഞു.
എന്‍റെ പുഞ്ചിരി നിന്‍റെ
സാന്ത്വനമാണെന്ന് നീ പറഞ്ഞു.
എന്‍റെ സ്പര്‍ശനം നിന്‍റെ
സായൂജ്യമാണെന്ന് നീ പറഞ്ഞു.
ഇന്ന്;
ഈ ശൂന്യമായ നിമിഷത്തെ സാക്ഷിനിര്‍ത്തി ,
"എന്‍റെ പ്രണയം നിനക്ക് എന്തായിരുന്നു ?"
എന്ന് ഞാന്‍ ചോദിക്കവേ ,
എന്തെ ഒരു മൌനം മാത്രം നിന്നില്‍ ബാക്കിയായി ??? !!! .