2010, മേയ് 28, വെള്ളിയാഴ്‌ച

നോക്കൂ .....എന്‍റെ കൈ കുമ്പിളില്‍ നിറയെ കവിതകളാണ് !!! ...


ഹൃദയ തന്ത്രികളില്‍ ഞാന്‍ ഈണമിട്ട അനുരാഗത്തിന്‍റെ മൂളിപ്പാട്ടുകള്‍ കേട്ട്

അനു പല്ലവിയായ് ... പൂമുഖത്തെ പൂമര കൊമ്പിലിരുന്നു പൂങ്കുയില്‍ പാടി ....
.
നോക്കൂ ..... എന്‍റെ കൈ കുമ്പിളില്‍ നിറയെ ഞാന്‍ എഴുതിയ പ്രണയ കവിതകളാണ് ....
തൂവിയൊഴുകുംതോറും എന്‍റെ കൈകള്‍ കവിതകളാല്‍ വീണ്ടും നിറയുകയാണ് ...


പല പ്രാവശ്യം നമ്മള്‍ കണ്ടു ...
നീ തൊട്ടരികെ ഉണ്ടായിട്ടും , സ്നേഹം ചൊരിയാതെ ... കൂടുതല്‍ സംസാരിക്കാതെ
സ്പര്‍ശിക്കാതെ ആശ്ലേഷത്തിലമരാതെ , ... ഞാന്‍ മാറി നിന്നത് .... ,
നിന്നോട് സ്നേഹം ഇല്ലാതിരുന്നത് കൊണ്ടല്ല .....


എന്‍റെ നോട്ടങ്ങള്‍ അറിയാതെ നിന്നിലേക്ക്‌ പടരുന്നത്‌ നീ അറിഞ്ഞിരുന്നില്ല ....

നിന്‍റെ കവിള്‍ തടങ്ങളില്‍ .....
വിടര്‍ന്ന കണ്ണുകളില്‍ ...
തുടു തുടുത്ത താമരയല്ലി പോലെയുള്ള നിന്‍റെ ചുണ്ടുകളില്‍ ....
നിന്‍റെ ശരീര മിനു മിനുപ്പില്‍ .....

അതോ ! ; ... അറിഞ്ഞിട്ടും നീ അറിയാത്തത് പോലെ ഭാവിച്ചതാണോ ?...

ശമനമില്ലാത്ത ശരീര തൃഷ്ണകള്‍ക്ക് ഞാന്‍ കൊതിച്ചതും നിനച്ചതും നിന്നെ മാത്രമായിരുന്നു ....

മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയും , പ്രത്യാശയും , ...
കാലത്തിന്റെ നിഗൂഡതയില്‍ വീഴുന്ന സത്യങ്ങളാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു ..

കൊച്ചു കൊച്ചു അഗ്നി ജ്വാലകളുടെ സമുദ്രമാണീ ലോകം ....
ഓരോ ജ്വാലയും ഓരോ ജീവിതങ്ങളാണ് ......

സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും ഭ്രമാത്മകമായ താഴ്വരയാണ് ജീവിതം ...

പാറി നടക്കുവാനും എല്ലാം മറക്കുവാനും നമുക്ക് കഴിയും .....

ഇപ്പോഴെങ്കിലും നീ അറിയുന്നുവല്ലോ ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ...

അതിനാല്‍ എനിക്ക് ഒന്നേ നിന്നോട് പറയാനുള്ളൂ ......
എന്നെ എന്നും ഓര്‍ക്കുവാന്‍ ...

ദിനവും എന്നെ സ്വപ്നം കാണുക ...

നിനക്കേറ്റവും വിലപെട്ട ഒന്ന് തന്നെയായിരിക്കും ഞാന്‍ ...
ആ സ്വപ്നങ്ങളെ ശേഖരിക്കുക ... എന്നിട്ട് റിബണ്‍ കൊണ്ട് കെട്ടി സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക ...

ഒരു പൂവിരിയും പോലെ ..... ഒരിതള്‍ പൊഴിയും പോലെ കാലം യവനികക്കുള്ളില്‍ മാഞ്ഞു പോകും ...

എന്റെ ഓര്‍മയ്ക്കായ് ആ സ്വപ്നങ്ങളെയെങ്കിലും മറക്കാതെ കാത്തു സൂക്ഷിക്കുക ...

***********************************************************************

ഇഷ്ടങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും
പ്രണയത്തിന്റെ തലോടലേല്‍ക്കാന്‍
എനിയ്ക്ക് കഴിഞ്ഞില്ല ...
അവയൊക്കെയും എന്റെ തൂലികയ്ക്ക്
ഓര്‍ക്കാന്‍ സുഖമുള്ള കവിതകളായി മാറി ....

മുന്നോട്ടുള്ള വഴികളില്‍ എന്നെയും കാത്ത്
ഇനിയും ഒരു പക്ഷെ ! ,. .....ആരെങ്കിലും ....?.
അറിയില്ല ; എങ്കിലും ..., ഇഷ്ടങ്ങള്‍ക്കപ്പുറം എന്തെങ്കിലും ...

വീണ്ടും ഒരു നാള്‍ ;
ഒരു പ്രണയം മൊട്ടിട്ട്‌ വിടരുമെങ്കില്‍
അവിടെ നിന്നും അവളുടെ കയ്യും പിടിച്ച് ....
ഞാന്‍ എന്റെ യൌവനത്തിലേക്ക് നടന്നു തുടങ്ങും ......
സുന്ദര പ്രണയത്തിന്റെ
നിത്യ ഹരിത യൌവനത്തിലേക്ക് ...
പ്രണയ സൌരഭ്യം പടര്‍ത്തുന്ന ഗുല്‍മോഹര്‍ പൂക്കളുടെ പൂന്തോട്ടത്തിലേക്ക് ...
കവികള്‍ വാഴ്ത്തിപാടുന്ന കായല്‍ തീരങ്ങളില്‍ .... യൂക്കാലിപ്സ് മരങ്ങളുടെ ഇടയിലൂടെ ...
അങ്ങനെ ... അങ്ങനെ ... അങ്ങനെ .... അങ്ങനെ .....

*************************************************************************************

നോക്കൂ .....

തൂവിയൊഴുകുംതോറും എന്‍റെ കൈകള്‍ കവിതകളാല്‍ വീണ്ടും നിറയുകയാണ് ...


*************************************************************************************

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

ഓര്‍മ്മ തന്‍ പനിനീര്‍ പൂവുകള്‍ക്ക് ഇനിയെന്ത് സുഗന്ധം ???!!!.



മനസ്സിന്‍റെ ചില്ല് കൂട്ടില്‍ ഞാന്‍ വെറുതെ വരച്ചിട്ട
ചിത്രമായിരുന്നുവോ നീ ....

നിലാവിന്‍റെ മകളെ ; നിന്നെ തേടിയാണ്
എന്‍റെ കഥകളും കവിതകളും വരുന്നത് ...
മഴവില്ലിന്‍റെ മകളെ ; നിന്‍റെ വര്‍ണ്ണങ്ങളാണ്
എന്നില്‍ പ്രണയമായ് ശോഭി ക്കുന്നത് ...
ആ കനവുകള്‍ ആണല്ലോ എന്‍ ശ്വാസത്തില്‍ പടരുന്നത്‌ ....

തേന്‍മാവായ എന്നില്‍ പൂത്തു നില്‍ക്കും പൂവായ് നീ വന്നു .

ജീവന്റെ ജീവനായ് ഞാന്‍ ചുമന്നു നിന്നെ ....
കൊടും ഉഷ്ണത്തിലും നിന്നെയും കൊണ്ട് ഞാന്‍ കുതിച്ചു ...
പകലില്‍ നിന്‍റെ കാഴ്ചയെ തേടി ഞാന്‍ പറന്നു വന്നിരുന്നു ...

രാത്രിയില്‍ മിന്നലായ് ശിലയായ് എന്നെയും താങ്ങി നീ നിന്നു .

നാളുകള്‍ ചിതറി വീഴുമ്പോഴും

ചായങ്ങള്‍ മാഞ്ഞും ...

ഓര്‍മ്മകള്‍ മരിച്ചും ...

ആരോരുമല്ലാതാകുവാനായ്
ജനിച്ച ജന്മമായി മാറി ഞാന്‍ ..
എന്നോ ..,കനവില്‍ നിനച്ചതും വെറുതെയായി ...

കാലങ്ങള്‍ കലിതുള്ളി കടന്നുപോകുമ്പോഴും

അകമേ കരയുന്ന നോവിന്‍റെ നിഴലുകള്‍

നിന്നെയും കൂടെ കൊണ്ടുപോകുന്നു ....
"കാലത്തിന്‍റെ യാമങ്ങള്‍ മിന്നിമറയുമ്പോള്‍

വസന്ത മാളികയില്‍ നീ തനിച്ചിരിക്കുമ്പോള്‍

നിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്

നിന്‍ നിഴലായി

നിന്‍ സ്വപ്നമായി

ഞാനുമുണ്ടാകും ....

" മിഴിനീര്‍ തുമ്പില്‍ വിടരും

ഓര്‍മ്മതന്‍ പനിനീര്‍ പൂവുകള്‍ക്ക് ഇനിയെന്ത് സുഗന്ധം ...???!

ജാലകത്തിന്‍റെ വിദൂരതയിലേക്ക്
ഞാന്‍ കണ്ണും നട്ടിരുന്നു ...

നിന്‍റെ ഒരു നിഴലിനായ് ....

തൊടിയിലിരുന്ന പൂക്കളെല്ലാം വാടി കരിഞ്ഞ് വീണു ...
എന്നിട്ടും നീ വന്നില്ല !!! ...

നീയൊരു സ്വപ്നത്തിന്‍ ചാരുതയെന്ന്

എവിടെയോ ആരെങ്കിലും അറിഞ്ഞിരിയ്ക്കാം ..
കനവുകള്‍ പറയുന്ന കഥകളിലിനിയും ...

മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളാല്‍

നിന്‍റെ പേരും ഞാന്‍ ചേര്‍ത്തെഴുതാം .

.ഒപ്പം ,ഞാനും മൌനം വെടിഞൊന്ന് മൂളിയേക്കാം .......