
ഹൃദയ തന്ത്രികളില്‍ ഞാന്‍ ഈണമിട്ട അനുരാഗത്തിന്‍റെ മൂളിപ്പാട്ടുകള്‍ കേട്ട്
അനു പല്ലവിയായ് ... പൂമുഖത്തെ പൂമര കൊമ്പിലിരുന്നു പൂങ്കുയില്‍ പാടി ....
.
നോക്കൂ ..... എന്‍റെ കൈ കുമ്പിളില്‍ നിറയെ ഞാന്‍ എഴുതിയ പ്രണയ കവിതകളാണ് ....
തൂവിയൊഴുകുംതോറും എന്‍റെ കൈകള്‍ കവിതകളാല്‍ വീണ്ടും നിറയുകയാണ് ...
പല പ്രാവശ്യം നമ്മള്‍ കണ്ടു ...
നീ തൊട്ടരികെ ഉണ്ടായിട്ടും , സ്നേഹം ചൊരിയാതെ ... കൂടുതല്‍ സംസാരിക്കാതെ
സ്പര്‍ശിക്കാതെ ആശ്ലേഷത്തിലമരാതെ , ... ഞാന്‍ മാറി നിന്നത് .... ,
നിന്നോട് സ്നേഹം ഇല്ലാതിരുന്നത് കൊണ്ടല്ല .....
എന്‍റെ നോട്ടങ്ങള്‍ അറിയാതെ നിന്നിലേക്ക് പടരുന്നത് നീ അറിഞ്ഞിരുന്നില്ല ....
നിന്‍റെ കവിള്‍ തടങ്ങളില്‍ .....
വിടര്‍ന്ന കണ്ണുകളില്‍ ...
തുടു തുടുത്ത താമരയല്ലി പോലെയുള്ള നിന്‍റെ ചുണ്ടുകളില്‍ ....
നിന്‍റെ ശരീര മിനു മിനുപ്പില്‍ .....
അതോ ! ; ... അറിഞ്ഞിട്ടും നീ അറിയാത്തത് പോലെ ഭാവിച്ചതാണോ ?...
ശമനമില്ലാത്ത ശരീര തൃഷ്ണകള്‍ക്ക് ഞാന്‍ കൊതിച്ചതും നിനച്ചതും നിന്നെ മാത്രമായിരുന്നു ....
മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയും , പ്രത്യാശയും , ...
കാലത്തിന്റെ നിഗൂഡതയില്‍ വീഴുന്ന സത്യങ്ങളാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു ..
കൊച്ചു കൊച്ചു അഗ്നി ജ്വാലകളുടെ സമുദ്രമാണീ ലോകം ....
ഓരോ ജ്വാലയും ഓരോ ജീവിതങ്ങളാണ് ......
സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും ഭ്രമാത്മകമായ താഴ്വരയാണ് ജീവിതം ...
പാറി നടക്കുവാനും എല്ലാം മറക്കുവാനും നമുക്ക് കഴിയും .....
ഇപ്പോഴെങ്കിലും നീ അറിയുന്നുവല്ലോ ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ...
അതിനാല്‍ എനിക്ക് ഒന്നേ നിന്നോട് പറയാനുള്ളൂ ......
എന്നെ എന്നും ഓര്‍ക്കുവാന്‍ ...
ദിനവും എന്നെ സ്വപ്നം കാണുക ...
നിനക്കേറ്റവും വിലപെട്ട ഒന്ന് തന്നെയായിരിക്കും ഞാന്‍ ...
ആ സ്വപ്നങ്ങളെ ശേഖരിക്കുക ... എന്നിട്ട് റിബണ്‍ കൊണ്ട് കെട്ടി സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക ...
ഒരു പൂവിരിയും പോലെ ..... ഒരിതള്‍ പൊഴിയും പോലെ കാലം യവനികക്കുള്ളില്‍ മാഞ്ഞു പോകും ...
എന്റെ ഓര്‍മയ്ക്കായ് ആ സ്വപ്നങ്ങളെയെങ്കിലും മറക്കാതെ കാത്തു സൂക്ഷിക്കുക ...
***********************************************************************
ഇഷ്ടങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും
പ്രണയത്തിന്റെ തലോടലേല്‍ക്കാന്‍
എനിയ്ക്ക് കഴിഞ്ഞില്ല ...
അവയൊക്കെയും എന്റെ തൂലികയ്ക്ക്
ഓര്‍ക്കാന്‍ സുഖമുള്ള കവിതകളായി മാറി ....
മുന്നോട്ടുള്ള വഴികളില്‍ എന്നെയും കാത്ത്
ഇനിയും ഒരു പക്ഷെ ! ,. .....ആരെങ്കിലും ....?.
അറിയില്ല ; എങ്കിലും ..., ഇഷ്ടങ്ങള്‍ക്കപ്പുറം എന്തെങ്കിലും ...
വീണ്ടും ഒരു നാള്‍ ;
ഒരു പ്രണയം മൊട്ടിട്ട് വിടരുമെങ്കില്‍
അവിടെ നിന്നും അവളുടെ കയ്യും പിടിച്ച് ....
ഞാന്‍ എന്റെ യൌവനത്തിലേക്ക് നടന്നു തുടങ്ങും ......
സുന്ദര പ്രണയത്തിന്റെ
നിത്യ ഹരിത യൌവനത്തിലേക്ക് ...
പ്രണയ സൌരഭ്യം പടര്‍ത്തുന്ന ഗുല്‍മോഹര്‍ പൂക്കളുടെ പൂന്തോട്ടത്തിലേക്ക് ...
കവികള്‍ വാഴ്ത്തിപാടുന്ന കായല്‍ തീരങ്ങളില്‍ .... യൂക്കാലിപ്സ് മരങ്ങളുടെ ഇടയിലൂടെ ...
അങ്ങനെ ... അങ്ങനെ ... അങ്ങനെ .... അങ്ങനെ .....
*************************************************************************************
നോക്കൂ .....
തൂവിയൊഴുകുംതോറും എന്‍റെ കൈകള്‍ കവിതകളാല്‍ വീണ്ടും നിറയുകയാണ് ...
*************************************************************************************
വീണ്ടും ഒരു നാള്‍ ;
മറുപടിഇല്ലാതാക്കൂഒരു പ്രണയം മൊട്ടിട്ട് വിടരുമെങ്കില്‍
അവിടെ നിന്നും അവളുടെ കയ്യും പിടിച്ച് ....
ഞാന്‍ എന്റെ യൌവനത്തിലേക്ക് നടന്നു തുടങ്ങും ......
സുന്ദര പ്രണയത്തിന്റെ
നിത്യ ഹരിത യൌവനത്തിലേക്ക് ...
പ്രണയ സൌരഭ്യം പടര്‍ത്തുന്ന ഗുല്‍മോഹര്‍ പൂക്കളുടെ പൂന്തോട്ടത്തിലേക്ക് ...
കവികള്‍ വാഴ്ത്തിപാടുന്ന കായല്‍ തീരങ്ങളില്‍ .... യൂക്കാലിപ്സ് മരങ്ങളുടെ ഇടയിലൂടെ ...
അങ്ങനെ ... അങ്ങനെ ... അങ്ങനെ .... അങ്ങനെ .....
പ്രിയമുള്ളവനേ....!!! ഊഷരമായ ഈ ഹൃത്തടം നിന്നോടൊപ്പം പ്രണയമുരളികയൂതാന്‍ കാതോര്‍ത്തിരുന്നു എന്ന് എന്തേ നീ അറിയാതെ പോയി? സ്വപ്നങ്ങളുടെയും അനുഭവങ്ങളുടേയും ഈ ഭ്രമാത്മകതയില്‍ എന്റെ ഉള്ളം നിന്റെ ശരീര കാമനകള്‍ ചാലിച്ചുവച്ച കടുംനിറങ്ങളീല്‍ ആമഗ്നമാണെന്ന് നീ അറിഞ്ഞിരുന്നില്ലേ? അറിയാതെയെന്നോണം നീയെറിഞ്ഞിരുന്ന ഓരോ കള്ളനോട്ടവും ഞാനറിഞ്ഞിരുന്നു. അതിന്റെ ചപലതകളും വിഹ്വലതകളും എന്റേത് മാത്രമാക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു എന്ന് നീ അറിയുക. കാലം തെറ്റി മാഞ്ഞുപോയ ആ ഇത്തിരി കാര്‍മേഘത്തിനായ് നിന്റെ പ്രണയത്തിനായ് ഈയുള്ളവള്‍ കാത്തിരിക്കുന്നു..... ഇനിയും വൈകിയിട്ടില്ലാത്ത ആ വസന്തത്തിനായ്...........
മറുപടിഇല്ലാതാക്കൂനിനക്കായൊരു കുഞ്ഞുപൂച്ചെണ്ട്...
മറുപടിഇല്ലാതാക്കൂഎന്റെ വിരഹഹൃദയത്തിന്‍ തപിപ്പിക്കും വര്‍ണ്ണങ്ങള്‍ നീ തൊട്ടറിയൂ... പുലര്‍മഞ്ഞിലുയിരിട്ട ഒരുകുഞ്ഞുതുള്ളി എന്റെ കണ്ണീര്‍മുത്തുകളെന്നോര്‍ക്കുക. പ്രിയേ, വിരഹം ഈ വര്‍ണ്ണകാന്തിയെപ്പോലും എന്നില്‍ നിന്നും കവരുന്നു. ഹൃദയത്തിന്‍ മൃദുമിടിപ്പുകള്‍, അറിയുക നിനക്കായ് മാത്രം. മണല്‍ക്കാറ്റേറുമ്പോഴും, മുകളില്‍ സൂര്യനഗ്നിയായ് പെയ്യുമ്പോഴും, എന്‍ കവിളില്‍ നിന്റെ നനുത്ത വിരല്‍സ്പര്‍ശത്തിന്‍ ഓര്‍മ്മത്തുടിപ്പുകള്‍.
ഈ പൂ വിരിഞ്ഞത് നിനക്കായ് മാത്രം, ഇത് പൊഴിയാതിരിക്കുന്നതും നിനക്കായ് മാത്രം.
" ഹേയ്...നീ ഒന്നോര്‍ക്കുക ..... എന്റെ പ്രണയത്തിന്റെ മെത്ത നിറയെ മഞ്ഞു പൂക്കളാണ് .
ഒരു വസന്തം മുഴുവന്‍ നിനക്കു വേണ്ടികാത്തുവെച്ചിട്ടുണ്ട്.
ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്‍,നീ വരിക .....
ഈ മഞ്ഞ് ഉരുകും മുമ്പ്..... ഈ പൂക്കളെല്ലാം വിടരും മുമ്പ്.... . ... ഞാന്‍ കാത്തിരിക്കയാണ`...."
ഇനി എന്നാണു നീ വരിക ? !!!.
അടിപൊളി
ഇല്ലാതാക്കൂ