poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജീവന്‍റെ കുഞ്ഞു പുസ്തകമായിരുന്നു... എന്‍റെ പ്രണയം.



നാട്ടുമണങ്ങളുടെ നാരങ്ങാ മധുരമുള്ള ...

കുസൃതികളും ,സന്തോഷങ്ങളും , സങ്കടങ്ങളുമുള്ള ...

ജീവന്‍റെ കുഞ്ഞു പുസ്തകമായിരുന്നു... എന്‍റെ പ്രണയം



വഴുവഴുപ്പുകളില്ലാതെ തനി നാട്ടിന്‍പ്പുറത്തെ ,...

നേരനുഭവങ്ങള്‍ പകര്‍ന്നു തന്ന ,

അപൂര്‍വമായ കുഞ്ഞുപുസ്തകം .



ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ....

പേരറിയാ മരങ്ങള്‍ക്കിടയിലൂടെ .. ഇടയ്ക്കിടെ,...

മുറിഞ്ഞും , വഴിമാറിയും , ചിരിച്ചും , തുളുമ്പിയും ,

ഒഴുകുന്ന അരുവി പോലെ എന്നെ തഴുകുന്ന ....

സ്വപ്നങ്ങളുടെ കുഞ്ഞു പുസ്തകം .



ആലുകളില്‍ പൂത്ത കായ്കള്‍ നിറയുമ്പോള്‍ ,...

കൊതിയോടെ ഓടി അടുക്കുന്ന അണ്ണാറകണ്ണന്‍മാരെ പോലെ...

എന്‍റെ ഭാവനയുടെ അക്ഷരങ്ങളെ , കടലാസിലേക്ക് വാരിവലിച്ച്...

പകര്‍ത്തുന്ന വരിതെറ്റാത്ത , ... കുഞ്ഞു പുസ്തകം .



പക്ഷെ !, ഇതില്‍ അക്ഷര തെറ്റുകള്‍ ഉണ്ട്! ....

സത്യത്തെ വെളിപ്പെടുത്താതെ വയ്യല്ലോ .. !? ..



ഉച്ചരിക്കപ്പെട്ട വാക്കുകള്‍ പൂര്‍ണ്ണമാകുന്നത്

കേള്‍ക്കുന്നയാള്‍ക്കെത്തുമ്പോഴാണല്ലോ ?!! ....

തുറന്ന് പറയാന്‍ മടിച്ച , മനസ്സിലൊളിപ്പിച്ചു വെച്ച

പ്രണയമാണ് എന്‍റെതെന്ന സത്യം .



പ്രണയമേ ! എന്നോട് ക്ഷമിക്കുമോ ?! ....



നിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കൊണ്ട്

ഞാന്‍ വലയം തീര്‍ത്തുവെങ്കില്‍ , നീ വാക്കുകള്‍ക്കു അതീതമാണ് .

നിനക്കുള്ളില്‍ തന്നെയാണ് നിന്‍റെ വെളിച്ചവും ...

ഈ പ്രകാശത്തിലാണ് നീ ദൃശ്യമാകുന്നത് .



വാക്കുകളുടെ വര്‍ണ്ണനകളെ നീ ഗൌനിക്കുന്നേയില്ല .....

സങ്കോചത്തോടെ ഞാന്‍ കൊണ്ട് വന്ന വരികളെയും ഗൌനിക്കേണ്ട ....



പക്ഷികള്‍ ചില്ലകളില്‍ ആശ്രയം തേടുന്നത് പോലെ ,...

അവയെ അവിടെ വന്നിരിക്കാന്‍ അനുവദിച്ചാലും .....












2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ഓര്‍മ്മ തന്‍ പനിനീര്‍ പൂവുകള്‍ക്ക് ഇനിയെന്ത് സുഗന്ധം ???!!!.



മനസ്സിന്‍റെ ചില്ല് കൂട്ടില്‍ ഞാന്‍ വെറുതെ വരച്ചിട്ട
ചിത്രമായിരുന്നുവോ നീ ....

നിലാവിന്‍റെ മകളെ ; നിന്നെ തേടിയാണ്
എന്‍റെ കഥകളും കവിതകളും വരുന്നത് ...
മഴവില്ലിന്‍റെ മകളെ ; നിന്‍റെ വര്‍ണ്ണങ്ങളാണ്
എന്നില്‍ പ്രണയമായ് ശോഭി ക്കുന്നത് ...
ആ കനവുകള്‍ ആണല്ലോ എന്‍ ശ്വാസത്തില്‍ പടരുന്നത്‌ ....

തേന്‍മാവായ എന്നില്‍ പൂത്തു നില്‍ക്കും പൂവായ് നീ വന്നു .

ജീവന്റെ ജീവനായ് ഞാന്‍ ചുമന്നു നിന്നെ ....
കൊടും ഉഷ്ണത്തിലും നിന്നെയും കൊണ്ട് ഞാന്‍ കുതിച്ചു ...
പകലില്‍ നിന്‍റെ കാഴ്ചയെ തേടി ഞാന്‍ പറന്നു വന്നിരുന്നു ...

രാത്രിയില്‍ മിന്നലായ് ശിലയായ് എന്നെയും താങ്ങി നീ നിന്നു .

നാളുകള്‍ ചിതറി വീഴുമ്പോഴും

ചായങ്ങള്‍ മാഞ്ഞും ...

ഓര്‍മ്മകള്‍ മരിച്ചും ...

ആരോരുമല്ലാതാകുവാനായ്
ജനിച്ച ജന്മമായി മാറി ഞാന്‍ ..
എന്നോ ..,കനവില്‍ നിനച്ചതും വെറുതെയായി ...

കാലങ്ങള്‍ കലിതുള്ളി കടന്നുപോകുമ്പോഴും

അകമേ കരയുന്ന നോവിന്‍റെ നിഴലുകള്‍

നിന്നെയും കൂടെ കൊണ്ടുപോകുന്നു ....
"കാലത്തിന്‍റെ യാമങ്ങള്‍ മിന്നിമറയുമ്പോള്‍

വസന്ത മാളികയില്‍ നീ തനിച്ചിരിക്കുമ്പോള്‍

നിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്

നിന്‍ നിഴലായി

നിന്‍ സ്വപ്നമായി

ഞാനുമുണ്ടാകും ....

" മിഴിനീര്‍ തുമ്പില്‍ വിടരും

ഓര്‍മ്മതന്‍ പനിനീര്‍ പൂവുകള്‍ക്ക് ഇനിയെന്ത് സുഗന്ധം ...???!

ജാലകത്തിന്‍റെ വിദൂരതയിലേക്ക്
ഞാന്‍ കണ്ണും നട്ടിരുന്നു ...

നിന്‍റെ ഒരു നിഴലിനായ് ....

തൊടിയിലിരുന്ന പൂക്കളെല്ലാം വാടി കരിഞ്ഞ് വീണു ...
എന്നിട്ടും നീ വന്നില്ല !!! ...

നീയൊരു സ്വപ്നത്തിന്‍ ചാരുതയെന്ന്

എവിടെയോ ആരെങ്കിലും അറിഞ്ഞിരിയ്ക്കാം ..
കനവുകള്‍ പറയുന്ന കഥകളിലിനിയും ...

മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളാല്‍

നിന്‍റെ പേരും ഞാന്‍ ചേര്‍ത്തെഴുതാം .

.ഒപ്പം ,ഞാനും മൌനം വെടിഞൊന്ന് മൂളിയേക്കാം .......

2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

നക്ഷത്രങ്ങള്‍ മാഞ്ഞു പോകുന്നില്ല ... എന്‍റെ സ്നേഹവും ...


ഉറക്കം മരിയ്ക്കാത്ത ഏതോ രാത്രിയില്‍ ,
ഞാന്‍ ഒഴുകുകയായിരുന്നു ....,
അനന്തമായ മരുഭൂവിലൂടെ .....,
കലിയടങ്ങാത്ത സാഗരങ്ങളിലൂടെ .....,

യുഗ യുഗാന്തരങ്ങള്‍ക്കൊടുവില്‍
ഞാന്‍ ചെന്നെത്തി .....
മാലാഖമാരുടെ നാട്ടില്‍ .....
സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്ന നാട്ടില്‍ ....
ആ രാത്രിയില്‍ നക്ഷത്രങ്ങള്‍
എന്‍റെ കൂട്ടുകാരായി ......


മഞ്ഞ് പെയ്യുന്ന ആ രാത്രിയില്‍
ഞാന്‍ കണ്ടു.,
സുന്ദര മുഖമുള്ള എന്‍റെ കൂട്ടുകാരിയെ ....

പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷി ..
അത് നീയായിരുന്നു ..!!

അന്ന്..,
ഇളം വെയിലേറ്റ് മനോഹരമായ താഴ്വാരങ്ങളിലൂടെ നാം നടന്നു
അപരിചിതരെ പോലെ ......

ഞാന്‍ കാത്തിരിക്കയായിരുന്നു കൂട്ടിനായ്‌ ..

നാം ഇനിയും കാണാത്ത സ്വപ്നങ്ങളും ..,
സുഖമേറിയ ഹൃദയ വേദനയുടെ ...,
കാലത്തിനൊടുവില്‍ ......

ഞാന്‍ കാത്തിരുന്ന പ്രണയകാലം ..
അതെന്നെ സ്നേഹിക്കുന്നു ...ഒരുപാടൊരുപാട്‌ ....

മാനത്ത് കാര്‍മേഘങ്ങളുടെ
ഘോഷയാത്രയിലും
മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍
മാഞ്ഞു പോകുന്നില്ല ...
അതുപോലെ എന്‍റെ സ്നേഹവും .....

നീയില്ലെങ്കില്‍ .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .?????


എന്‍റെ പ്രണയം ...... തിളങ്ങുന്ന വജ്രം പോലെയാണ് ....
കൈ തഴമ്പ് കൊണ്ട് തേയ്മാനം വരില്ല അതിന് .

സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത എന്‍റെ ഭവനത്തിന്‍
പ്രണയം കൊണ്ടൊരു മേല്‍ക്കൂര കെട്ടി ഞാന്‍ ...

എന്‍റെ പ്രണയം ... അവളാണ് ആദ്യം ....
എന്റെ മനസ്സിലേക്ക് കടന്നു വന്നത് .
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന്‍ അവളെ കണ്ടു .



ഒരു ദേവതയെ പോലെ .....അവള്‍ കടന്നു വന്നു ........
അവള്‍ ഒരു വട്ടം എന്നെ നോക്കി ...... ഒരു കുളിര് .....മനസ്സില്‍ ......
എന്‍റെ സ്വപ്നങ്ങളില്‍ നിത്യവും ഞാന്‍ അവളെ കണ്ടു .
''സുന്ദരമായ കണ്ണുകള്‍ ഉള്ളവള്‍ ''
സ്വപ്നങ്ങളില്‍ അവള്‍ സ്ഥിരം അതിഥിയായി
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി .....

ഒടുക്കം ഞാന്‍ എന്‍റെ മനസ്സിനോട് ചോദിച്ചു .
ഇവളെ എനിക്ക് ഇഷ്ടമായി ......
നിനക്കോ ?
മൗനം..........
ഒരു മറുപടി ഞാന്‍ പ്രതിക്ഷിക്കുന്നില്ല ......

എനിക്ക് ആദ്യമായ്‌ മൊബൈലില്‍ "നിനകായ്‌ " എന്ന്
അവള്‍ എഴുതി അയച്ച പ്രണയ സന്ദേശം കാലം മായ്‌ച്ചെങ്കിലും ...
എന്റെ മനസ്സില്‍ ആണ് അത് എഴുതിയത്................

ചിലപ്പോള്‍ ഇതു വായിക്കുന്നവര്‍ കരുതിയേക്കാം എന്‍റെ പ്രണയം നഷ്ട്ടപ്പെട്ടെന്ന് ...
ഇല്ല !!! ഒരിക്കലുമില്ല .

എനിക്കെന്റെ പ്രണയം നഷ്ടമായില്ല.അതിനാല്‍ തന്നെ കണ്ണുനീര്‍ത്തുള്ളികളും ഇല്ല...

ഞാന്‍ ഒരു വിരഹ കാമുകന്‍ അല്ല ..........
ഞാന്‍ ഒരു കാമുകനെ അല്ല ...........
കാമിക്കുന്നവനാണ് കാമുകന്‍ ..........
ഞാന്‍ കാമിക്കുന്നില്ല .........മറിച്ച് സ്നേഹിക്കുന്നു ............
ആകാശത്തോളം ............... ഭുമിയോളം ............കടലോളം

നാളെ എന്‍റെ പ്രണയത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ ഭയക്കുന്നില്ല കാരണം
ഞാന്‍ നിന്‍റെ സ്വന്തമെന്നു നീ മൊഴിഞ്ഞ ഇന്നലകളില്‍ നീ എനിക്ക് സംഗീതമായിരുന്നു ....
ആ സംഗീതം രാഗ താളമായി എന്‍റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നു .
ഞാന്‍ പാടിയോരീണങ്ങളൊക്കെയും ....നിന്നെക്കുറിച്ചായിരുന്നു .

മലകളും പുഴകളും പൂങ്കാവനങ്ങളും എന്നിലെ പ്രണയത്തെ കണ്ടറിഞ്ഞു
വെള്ളകുതിരയെ കെട്ടിയ തേരില്‍ ഞാന്‍ വെള്ള കീറും വരെ സഞ്ചരിച്ചു .

നിനക്കായി ഞാനെഴുതും കവിതകളില്‍ നീലാകാശവും , നിലാവും ,തെന്നലും ,
കുളിരും ,മഞ്ഞും , പൂക്കളും ,കായ്ക്കളും എല്ലാം നിറഞ്ഞു നില്‍ക്കുന്നു .

നീ മാത്രമാണു എല്ലാം..

നീയില്ലെങ്കില്‍ .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .????? !!!! .

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

സ്നേഹമൊഴികള്‍ (കവിത)


സ്നേഹം... !.
ഒരു പുഷ്പം .....
ഋതുഭേദങ്ങളുടെ
സഹായമില്ലാതെ .....
വിടരുകയും വളരുകയും
ചെയ്യുന്ന ഒരേ ഒരു
പുഷ്പം ......

സ്നേഹം...! .
സമയവും സന്ദര്‍ഭവും
നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്‍
നമ്മെ കോമാളി വേഷം കെട്ടിച്ചു
പറയാതെ കടന്നു പോകുന്ന
ഒരു നിഴല്‍...

സ്നേഹം...!.
ഒരു കടലാസ് കഷ്ണം കീറുന്ന
അതെ ലാഘവത്തോടെ
ചീന്തിയെറിയാനുള്ള
ഒരു വെറും പാഴ്വസ്തു .
പിച്ചി ചീന്തുമ്പോള്‍
കടലാസിനു വേദനിക്കാറുണ്ടോ
എന്ന് ആരും നോക്കാറില്ലല്ലോ .....

സ്നേഹം..!.
പൊട്ടിത്തകരുന്ന
സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്‍
പിന്നീടൊരിക്കലും
കൂട്ടിച്ചേര്‍ക്കാന്‍ ആകാതെ
പോകുന്ന സുതാര്യമായ ഒന്ന് .....

സ്നേഹം..!.
അടര്‍ന്നു പോകുന്ന
പൂവിതള്‍ പോലെ...
തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,
പൂക്കുമ്പോള്‍ ,
വിടര്‍ന്നു നില്‍ക്കുമ്പോള്‍ ,
നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം
ആസ്വദിക്കുന്നവര്‍ ...
അടര്‍ന്നു വീഴുമ്പോള്‍ ...
പെറുക്കി മാറ്റുന്നു ......
അതെ ; വാടി കരിഞ്ഞ്‌
അടര്‍ന്ന് പോകുന്ന
പൂവിതള്‍ പോലെയാണ്
നാം മറ്റുള്ളവരുടെ മനസ്സില്‍ .....

സ്നേഹം...!
ജ്വലിക്കുന്ന കനല്‍ പോലെ...
അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍
ഒരു ചെറു നിശ്വാസം
കൊണ്ട് പോലും
ആളി കത്തിക്കാന്‍
കഴിയുന്ന ഒരു ജ്വലയാണ് .....

നടന്നോള്ളൂ മനുജാ .... പക്ഷെ ! . സൂക്ഷിക്കുക !!! ....



കാലം നടക്കട്ടെ ....
മാനവരാം നമുക്കും നടക്കാം .... പിന്നാലെ ...

നടന്നോള്ളൂ മനുജാ ....
പക്ഷെ ! . സൂക്ഷിക്കുക !!! ........
വഴികളില്‍ മുള്ളുണ്ട് .

ലഹരിയെന്ന മുള്ള് .... ആഞ്ഞു കയറിയാല്‍
പുറത്തു വരില്ലൊരു നാളും ........

ലഹരിയില്‍ വാഴുന്ന മാനവര്‍
നാടിനും വീടിനും പാപികളോ???
അതോ ;
കണ്ടാള വര്‍ഗ്ഗത്തിന്‍ നേതാക്കളോ ???

ലഹരിക്ക്‌ ആണില്ലാ പെണ്ണില്ലാ
എല്ലാവരെയും വിഴുങ്ങും .....
വിഷമം വരുന്നൊരു മാനവന്
ലഹരി കിട്ടിയാല്‍ ... 'മനശാന്തി '

പണവും ആര്‍ഭാടവും ഉള്ള
ആണിനും പെണ്ണിനും
സുഖലോപങ്ങള്‍ക്ക് മധുരം നല്‍കാന്‍ ......
കുപ്പിയില്‍ വീഞ്ഞ് ....
അതിന്റെ പേരാണ് മദ്യം .

കല്യാണ പാര്‍ട്ടിയില്‍ ......... ,
കൂട്ടിനു ബ്രാണ്ടിയും , വിസ്ക്കിയും ......
കൂട്ടുകാരൊപ്പം കുടിക്കുന്നു ...
അച്ഛനും മകനും ....നൃത്തം ചെയ്യുന്നു ....
ശീലം തുടങ്ങാന്‍ സന്ദര്‍ഭം ഇവിടെ ......

ബാക്കി വരുന്നോരാ കുപ്പിയില്‍ .....
നിന്നെടുത്തു രുചിനോക്കും
നാരികളൂമുണ്ടീ .... ലോകത്ത് .....

ശീലമായി തുടങ്ങും .... ആസക്തിയായി ഒടുങ്ങും .

മദ്യം പൌരുഷത്തിന്‍ പ്രതീകമ്മെന്ന
മിഥ്യാ ധാരണയില്‍ .....
ഒടുങ്ങുന്നു ..... പുരുഷാരങ്ങള്‍ .

പാവമാം മര്‍ത്ത്യന്‍റെ
ഞരമ്പുകള്‍ തളരുന്നു
കരളും കുടലും തളരുന്നു
മാറാരോഗത്താല്‍ മനിതന്‍
വലയുന്നു .................

കുടുംബനാഥന്‍ കുടുംബത്തെ മറക്കുന്നു .
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു .......
ഉറക്കപായയില്‍ കിടന്നുറങ്ങും ,
പൈതലാം മകളുടെ മാനം എടുക്കുന്നു ...
ജന്മം കൊടുത്തോരാ പിതാവ് ......

സുന്ദരിയാം പെണ്‍കൊടി ബോയ് ഫ്രെണ്ടുമൊപ്പം
മദ്യത്തില്‍ നീരാടി .... ഹോട്ടലില്‍ തങ്ങി
വിലപ്പെട്ടതെല്ലാം നല്‍കുന്നു ...
ഒളി കാമറ ഇതെല്ലാം കാണുന്നു ....
നാളെയിറങ്ങും നീല സി . ഡിയില്‍
മാലോകരും കാണുന്നു പെണ്ണിന്‍റെ മാനം .

കോളേജില്‍ ചെത്തി നടക്കും കുമാരന്മാര്‍
ബാറില്‍ കയറുന്നു ലാര്‍ജൊന്നു വീശുന്നു ,
വഴിയില്‍ കാണുന്ന കുമാരിമാര്‍ക്ക്
അസഹ്യമാം കമന്റും നോട്ടവും ,
പോരാത്തതിന് നഷ്ട്ടപെടുന്നൂ മാനവും .

ലഹരിയില്‍ നീരാടും യുവാക്കള്‍
അടിപിടി കൂടുന്നു .............
ഒരുവന്‍ മൂര്‍ച്ചയാം കഠാരയൊന്നില്‍
പിടി മുറുക്കുന്നു ..........
കഠാര അപരന്റെ നെഞ്ചില്‍
ആഞ്ഞിറങ്ങുന്നു ............
ചുടു ചോര ചിതറി തെറിക്കുന്നു ........
അപരന്‍ സഹനത്താല്‍
നീറി പിടഞ്ഞു മരിക്കുന്നു .

ചൊല്ലിയാല്‍ തീരാത്ത
ലഹരി തന്‍ കഥകള്‍ ....

ശീലമായി തുടങ്ങി .... തീവ്രമായി
പിന്നീട് ആസക്തിയായി ....
മനുഷ്യ ജന്മത്തെ കൊന്നൊടുക്കും
ഈ ലഹരിയില്‍ നിന്ന് .... ;
എന്നാണ് മോചനം മാനവ ജനതയ്ക്ക് ????

2009 ഏപ്രിൽ 19, ഞായറാഴ്‌ച

രണ്ട് വിട പറയലുകള്‍















വിട 1 .

-----------------
അവന്‍ പ്രണയിക്കുകയായിരുന്നു അവളും

ആ വസന്തകാലത്തിലേക്ക് മഴനൂലുകള്‍

സംഗീതത്തിന്‍റെ ഇന്ദ്രജാലം വിരിയിക്കുമെന്നു

അവര്‍ വിശ്വസിച്ചു ....................

ഹൃദയത്തിലെയും കണ്ണുകളിലെയും പ്രണയം

ആ മഴക്കായി കാത്തിരുന്നു .....................


വസന്ത കാലത്തിലെ ഒരു വൈകുന്നേരം നേര്‍ത്ത മഴ നൂലുകള്‍

അവരുടെ മൌനത്തിലേക്ക് അലിഞ്ഞിറങ്ങി ..............

ഹൃദയങ്ങളുടെ സംവാദത്തിനപ്പുറം വാക്കുകള്‍

അന്നാദ്യമായി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു .............

കാലങ്ങളായി കാത്തിരുന്ന ശബ്ദം തനിക്കരികില്‍

അവന്‍ കണ്ണുകള്‍ അടച്ചു ............

പതുക്കെ വളരെ പതുക്കെയാണ് അവള്‍ പറഞ്ഞത്

"ഞാന്‍ നടന്നകലുകയാണ് പുതിയ ഒരു വഴിയിലൂടെ

എന്നെ സ്നേഹിച്ചിരുന്നോ ! ഞാന്‍ ചോദിച്ചത്

എന്‍റെ ഒരു സമാധാനത്തിനു വേണ്ടി ........"

അവന്‌ കണ്ണ് തുറക്കാനേ കഴിഞ്ഞില്ല .....

മഴയുടെ നനവ് അവന്‍റെ കണ്ണുകളിലേക്ക് പടര്‍ന്നിറങ്ങി .....

"ഇല്ല ഞാന്‍ സ്നേഹിച്ചിരുന്നുവെങ്കില്‍ ഇപ്പോഴേ ...."

മുറിഞ്ഞു പോയ വാക്കുകളിലൂടെ അവന്‍ മഴയിലേക്ക്‌ ഇറങ്ങി നടന്നു

മഴ പിന്നെയും പെയ്തുകൊണ്ടേ ഇരുന്നു ...

നില്‍ക്കാത്ത മഴ .........


********************************************************

വിട 2 .
----------

വിട പറയുകയാണ്‌ അവര്‍ ; ......

' രണ്ട്‌ പേരും ' ... ചിന്തിച്ചു .

പിരിയുവാന്‍ നേരമാകുമ്പോളെന്തിന്
പതിവുകള്‍ മുടക്കുന്നു
വിട ചൊല്ലുവാനായിട്ട് ഇത്തിരി മൌനം
നമുക്കും കടമായെടുക്കാം

കരളുകള്‍ പരസ്പരം
കൈമാറി ഇത്രനാള്‍ കനവു കണ്ടില്ലേ ?.

കരയുവാന്‍ നോക്കേണ്ട .
കണ്ണുകളില്‍ ആ നിന ബാഷ്പമുണ്ടോ ?.

വിതുംബുവാന്‍ തുനിയേണ്ട .
ച്ചേതനയിലിനിയും വികാരങ്ങളുണ്ടോ ?.

ഇടവേളയില്‍ ഞാന്‍ പകര്‍ന്ന ദുഃഖങ്ങളെ
തിരികെ തന്നേക്കൂ ...

സമയമില്ലയിനിയേറെ ...
സമയമില്ലയിനിയേറെ - പിരിയുവാന്‍

ഇനിയെന്ത് ? . ബന്ധം ...

പതിവുകള്‍ വിട ചൊല്ലി

പിരിയാതിരിക്കാനായ്
'വിട' എന്നോരീ മൂക മന്ത്രം ....


*************************************
പ്രണയം മനസ്സില്‍ സൂക്ഷിച്ചു വിട പറഞ്ഞവര്‍ക്കും ,പ്രണയം ഇപ്പോള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും ,
പുതുതായി പ്രണയിക്കുന്നവര്‍ക്കും ,പ്രണയം ഇഷ്പ്പെടുന്നവര്‍ക്കുമായ് ....ഞാന്‍ ഇതു സമര്‍പ്പിക്കുന്നു .....

സ്നേഹപൂര്‍വ്വം ; നിങ്ങളുടെ സ്വന്തം , കൂട്ടുകാരന്‍ ,സിജാര്‍ വടകര



Find more music like this on koottam

ഈ ലോകത്ത് ഇനി തിരിച്ചുകിട്ടാന്‍ എന്തുണ്ട് ? .


ലോകം ... ! ,
മുഷിഞ്ഞ ഡ്രസ്സ് അഴിച്ചു മാറ്റി
പുതിയത് ധരിക്കുന്ന
അതെ ലാഘവത്തോടെ
പുതുമ തേടി പായുന്ന
ഒരു പറ്റം മനുഷ്യരുടെതാണ് ...

ലോകം ... ! ,
മനസ്സ് കാണാന്‍ കഴിയാത്ത
അതിന്‍റെ സത്യം അറിവില്ലാത്ത
സ്വാര്‍ത്ഥരായ ഒരു പറ്റം മനുഷ്യ ജന്മങ്ങള്‍ ...
അവരുടെതാണീ ലോകം...

ഈ ലോകത്തിലെ ക്ഷണികമായ
ഈ ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു .....
ആരും എന്നെ സ്നേഹിച്ചില്ലെങ്കിലും .....


ജീവിതത്തിന്‍റെ ഇടവേളകളെ വിരസമാക്കാതെ
ജല്പനങ്ങളെ ഏറ്റുവാങ്ങാന്‍ വേണ്ടി
മാത്രം വിധിക്കപ്പെടുന്ന വാക്കുകളില്‍
കബളിക്കപ്പെട്ടവന്‍റെ ജാള്യത
എന്നെ എവിടെയൊക്കെയോ
വെറുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു ......

തീരം തലോടുന്ന തിരമാലകള്‍
മായ്ച്ചു കളഞ്ഞ സ്നേഹം
ശബ്ദം നശിച്ചവന്റെ കീഴടങ്ങല്‍ പോലെ
മൂകമായിരിക്കുന്നു ......

ഈ ലോകത്ത് ഇനി തിരിച്ചുകിട്ടാന്‍ എന്തുണ്ട് ..... ????

ജീവിതം അങ്ങനെയൊക്കെയാണ് ...

മോഹങ്ങളൊക്കെയും പ്രതീക്ഷയുടെ
പട്ടുനൂല്‍ കൊണ്ട് പുതച്ച് .... ,
കൊണ്ട് നടക്കാന്‍ പ്രേരിപ്പിച്ച്‌ .... ,
സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച്‌ .... ,

പിന്നീടെപ്പോഴോ ......... ;

ആരും കാണാതെ .... ആരോടും പറയാതെ ....
എല്ലാം തിരിച്ചെടുത്ത്‌ ... ,
കന്നുനീരിന്‍റെ നനവിനെ
കാലത്തിന്‍റെ കുസൃതിയാക്കി
കാത്തിരിപ്പിന്‍റെ നൊമ്പരങ്ങള്‍ സമ്മാനിച്ച് .... ,
പുതു വഴികള്‍ കാണിച്ച് ............... ,

ഇനിയുള്ള കാലം ........
ഉയരങ്ങളുടെ സാമ്രാജ്യം കീഴടക്കാന്‍
ഉപദേശിച്ച് .......... ,
വീണു പോയതിനോക്കെയും പുത്തന്‍ മാനങ്ങളാല്‍ ചാര്‍ത്തി
പ്രതീക്ഷയെന്ന പേര് നല്‍കി .... ,

പിന്നെയും മറ്റൊരു ലോകത്തിന്‍റെ
സുന്ദരമായ കിളിവാതിലിലൂടെ ,
കിനാവുകളിലൂടെ
വസന്തം വിരിയിക്കാന്‍ ആഗ്രഹിപ്പിച്ച് ....
പരാജയങ്ങളെ ജീവിതനുഭവമാക്കി
പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ...

ഒടുവില്‍ ...

ദുഃഖങ്ങളെ ..... , കണ്ണുനീരിനെ ....., വേദനയെ .... ,
പുഞ്ചിരിയാക്കി ..... മാറ്റുന്ന
ഈ ജീവിതമെന്ന മായാജാലവും കാട്ടിത്തന്ന് ...
അങ്ങനെ.... അങ്ങനെ...... അങ്ങനെ .....

ഞാനും ... നീയും ...(കവിത)


നീ ജീവിക്കുന്നത് സ്വപ്‌നങ്ങള്‍
സത്യമായ താഴ്വരയിലാണ് ...........

ഞാനോ ,
സ്വപ്‌നങ്ങള്‍ മിഥ്യയായ
നൊമ്പരത്തിലെ അഗ്നി ജ്വാലയിലും ........

തടാകത്തിലെ കുഞ്ഞോളങ്ങളോടൊപ്പം
നൃത്തം ചെയ്യുന്ന നിന്‍റെ മനസ്സ് ശാന്തം ....

വറ്റിയ ചോരചാലുകളില്‍ വിധിയെ തിരക്കുന്ന
ഞാനോ, അസ്വസ്ഥതയുടെ തടവറയിലും ......




സ്പന്ദനം നിലച്ചുപോയോ എന്ന് ; ...
പ്രത്യക്ഷമായും , പരോക്ഷമായും
നിരീക്ഷിക്കുന്ന , പരീക്ഷിക്കുന്ന
കാഴ്ച്ചകന്മാരുടെ നിയന്ത്രണത്തിലാണ് ഞാന്‍ .....

നീയോ ,
തുവല്‍ സ്പര്‍ശത്തിലമര്‍ന്നു
ആവശ്യമായ ആനന്ദം അനുഭവിക്കുകയാണ്
വീണ്ടും …. വീണ്ടും ...…

ഓ .. എന്‍റെ ആത്മാവേ .........

എനിക്ക് നിന്നെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു ....
എന്‍റെ ജീവിത വിഭ്രാന്തികള്‍
എന്നില്‍ നിന്നുയര്‍ന്നു ....
എന്നില്‍ തന്നെ മാറ്റൊലി കൊള്ളുന്നു .....

നീ എനിക്ക് എഴുതാന്‍ കഴിയാത്ത
കവിതയുടെ വേദനയാകുന്നു ......
എന്‍റെ ഹൃദയ വ്യഥയുടെ
അപാരതയില്‍ നിന്‍റെ ശബ്ദം
തുഷാരമായി അലിഞ്ഞു ചേരുമ്പോള്‍ ....

ഞാന്‍ ; ...
ജീവിതവും മരണവുമില്ലാത്ത
ഭാവനയുടെ സരോവരത്തില്‍
ഹൃദയ വീണ മീട്ടി ഭ്രാന്തമായി പാടും ......
കേള്‍ക്കാന്‍ ആരുമില്ലാതെ .......



Find more music like this on koottam

ഒടുവില്‍ , തൂലിക ചലിച്ചു നിനക്ക് വേണ്ടി (പ്രണയം)


ഒരുക്കങ്ങളും , തെയ്യാറെടുപ്പുകളും
ഇല്ലാതെ , ജീവിതത്തില്‍ ഒഴുകിയെത്തുന്ന
കുറെ സന്തോഷകരമായ ദിനങ്ങള്‍ ........
ഒടുവില്‍ ഓര്‍മ്മകള്‍ ഒളിച്ചു വെക്കാതെ
തൂലിക ചലിച്ചു നിനക്ക് വേണ്ടി ...........


നിലാവ് പെയ്യുന്ന ഈ രാത്രിയുടെ മറവില്‍
ഈ സന്ദേശം കുറിക്കുമ്പോള്‍ അറിയാതെ
മനസിലൊരു ആരാമമുതിരുന്നു ......... ..

പെയ്തൊഴിയാത്ത മഴയാണ് നീ .........
തീരരുതെന്ന് കൊതിക്കുന്ന
കവിതയാണ് ...നീ ...........

ഇട നെഞ്ഞിലുറഞ്ഞ സ്വാന്തനമാണ് നീ .......
കണ്‍ കോണില്‍ ഒലിക്കുന്ന കിനാവാണ് നീ .........
നിദ്രയില്‍ തലോടുന്ന താരാട്ടാണ് നീ .........
എന്‍റെ മരുഭൂവില്‍ തളിര്‍ത്ത
മരുപ്പച്ചയാണ്‌ നീ .............

വിദൂരതയിലും എനിക്കായ് ഉയരുന്ന
പ്രാര്‍ത്ഥനയാണ് നീ ........
കാണാതെ കണ്ട കാഴ്ചയാണ്‌ നീ .....
എത്താതെ എത്തിപ്പിടിക്കുന്ന
മോഹമാണ് ......നീ ..........

തെന്നലേ നീ എന്നെ തഴുകി തഴുകി
ദൂരേക്ക്‌ പോവുകയാണോ ................
നീ എന്നില്‍ ആരില്‍ നിന്ന് ഉണര്‍ത്തിയാ ; ....
സുഗന്ധമാം ... മന്ദമാരുതന്‍ ...

എന്‍റെ നെഞ്ജിലെ രോമകൂപങ്ങളില്‍
മന്ദം തഴുകി പോയതെന്തേ ..........
നിന്നിലെ തലോടല്‍ എന്‍റെ നെഞ്ചില്‍
ഒരായിരം മഞ്ഞു തുള്ളികള്‍ തൂവുന്നു .........

പറയാതെ പോയ മൊഴികളും
കാണാതെ പോയ ഹൃദയ താളവും
നിനക്കായ് കാത്തിരുന്ന
സായന്തനങ്ങളും .........

മനസ്സിന്‍റെ നൊമ്പരം ഒളിപ്പിച്ചുവെച്ച
ആ രാത്രികളും ...........
ഈ ജീവിതത്തില്‍
ഒരിക്കല്‍ കൂടി വന്നെത്തിയെങ്കില്‍

ഓര്‍മ്മതന്‍ മിഴിച്ചെപ്പില്‍ നിന്നും ഒരായിരം ,
മഞ്ചാടി മണികള്‍ ഉതിര്‍ന്നു വീഴുന്നു ........

പൂക്കള്‍ കൊഴിഞ്ഞു വീഴുന്ന
വാക മരത്തണലില്‍ ഞാന്‍
ഓര്‍ത്തിരുന്നത് നിന്നെയായിരുന്നു ..........
കാത്തിരുന്നത് നിന്‍റെ പദനിസ്വനം .........

കഴിഞ്ഞു പോയ ആ നല്ല നാളുകള്‍ ,
ഒരിക്കല്‍ കൂടി വന്നുവെങ്കില്‍ ........
അറിയാതെയെങ്കിലും ഞാന്‍
മോഹിച്ചു പോകുന്നു .........

വെറുതെ മൊഴിഞ്ഞ വാക്കുകള്‍ക്കു
ശബ്ദമില്ലാതെ പോയത്
നിന്‍റെ മൌനത്തിന്‍റെ ശക്തി കൊണ്ടായിരുന്നോ ...?

ആശിച്ച പോലെ ഒന്നും കാണാതെ പോയതും ,
ദൂരേയ്ക്ക് നടന്നകന്നതും
നിന്‍റെ മൌനം എനിക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളായിരുന്നോ . ..?

പ്രതീക്ഷകള്‍ തണുത്തുറഞ്ഞ ഈ നിമിഷം
എവിടെയായാലും .................
ഒരിയ്ക്കലെങ്കിലും ................
ഒരു വാക്കെങ്കിലും .............
നിനക്ക് പറയാമായിരുന്നില്ലേ .....???

2009 മാർച്ച് 30, തിങ്കളാഴ്‌ച

വേര്‍പെടുന്ന സൗഹൃദം (കവിത)




സൌഹൃദങ്ങള്‍ ഒരുപാട് കേട്ടറിഞ്ഞ
വാക്കുകളിലൂടെ
നീയും മൊഴിഞ്ഞു തുടങ്ങും .

മൌനം ചാലിച്ച സ്നേഹം കൊണ്ട്
മംഗളങ്ങള്‍ നേരും .
വേറിട്ട വഴിയെന്ന് ചൊല്ലി
കഴിഞ്ഞതിനൊക്കെയും നന്ദി പറയും .

വേര്പാടിന്‍റെ വേദന
പറഞ്ഞറിയിക്കും .
മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മപെടുത്തും .
സാഹചര്യങ്ങളിലെ കുറ്റം സ്വയം ഏറ്റെടുക്കും .

വിധിയെന്നോതി സാന്ത്വനമേകും .
ഇടറിയ മനസ്സിനെ പാകപ്പെടുത്തും .
ഒരു നോക്കിലൂടെ
കണ്ണുകള്‍ സ്നേഹത്തിന്‍റെ അവസാന കണികയും വലിച്ചെറിയും .

അറിയാതെ പൊഴിഞ്ഞ മിഴിനീരിലൂടെ
യാത്രാ മൊഴി ചൊല്ലും .

കണ്ടു നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍റെ
നിസ്സഹായതയില്‍
ഒന്നും മിണ്ടാതെ ..നന്‍മകള്‍ നേര്‍ന്നു
പുറത്തു പുഞ്ചിരിച്ച്‌
പ്രാണന്റെ ഇഷ്ടം പ്രണയത്തിനപ്പുറമെന്നു
തിരിച്ചറിഞ്ഞ്
എന്തൊക്കെയോ പറഞ്ഞ്
ഞാനും തിരിച്ചു നടക്കും .

തോര്‍ന്നു തീരും വരെ
എന്‍റെ മിഴികളെ ഞാന്‍ മൂടിവയ്ക്കും .

ഒടുവില്‍ ..,
വഴിപിരിഞ്ഞു പോയ സൌഹൃദങ്ങളുടെ
പതിവു കാഴ്ചയായ് ... പുതിയ രൂപമായ്‌ ...
കാലം കരുതിവച്ച ഇരു വഴികളിലേയ്ക്ക്
ഞാനും നീയും നടന്നു തുടങ്ങും ...

മാറ്റത്തിന്‍റെ നിമിഷങ്ങള്‍ തേടി
പുതിയ ജീവിത യാത്രയിലേക്ക് .........

വെറുതെ ഒരു സ്വപ്നം (കവിത)


നിദ്ര തന്‍ ആഴകടലില്‍ മുങ്ങിത്താഴുമ്പോള്‍
കൈ പിടിക്കാനെത്തുന്നു സ്വപ്നം ...
രക്ഷകനായെത്തിയ സ്വപ്നമേ ...
നിന്നില്‍ ഞാന്‍ കാണുന്നു ഒരദൃശ്യമാം രൂപം ...
ഈ അനന്തമാം യാത്രയില്‍ ......
വേര്‍പാടിന്‍റെ വേദനയും , ജീവിത ദുഖവും ....
തിരിച്ചറിയാനാവാത്ത ഏതോ ഒരു നിമിഷത്തില്‍ ,
എന്നോര്‍മതന്‍ കല്‍പടവില്‍ ...
തങ്ങിയൊരദൃശ്ശ്യമാം മുഖമെന്നില്‍ ...

തെളിയും മുമ്പേ തീരത്തണയാതെ ...
പാതിവഴിയില്‍ കൈ വിട്ടകലുന്നു സ്വപ്നം ...
അപ്പോള്‍ പകച്ചുപോയെന്‍ മനസ്സ് വെറുതെ,
വെറുതെ ആശിച്ചു ,പോയി ഞാന്‍ എന്തെന്നറിയാതെ .....

2009 മാർച്ച് 21, ശനിയാഴ്‌ച

എനിയ്ക്കു പ്രിയം (കവിത)



എനിയ്ക്കു പ്രിയം ; ....

കുന്നിന്‍പുറത്തുനിന്നുള്ള
ദൂരക്കാഴ്ചകളില്‍ .........

നീലവര പോലെ ..........
നീണ്ടുകിടക്കുന്ന മല നിരകളെ ....

എനിയ്ക്കു പ്രിയം ; ...

മഞ്ഞു പുതച്ച മലഞ്ചെരിവും .. ,

നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന
താഴ്വരകളും ......

എനിയ്ക്കു പ്രിയം ; ...

കാറ്റിനെ ... ; .. ആകാശച്ചരിവിലെ
..... കരിവെള്ളിമേഘങ്ങളെ ..

മുഖം മങ്ങിയ മേഘങ്ങള്‍ ,
മഴയായി വിതുമ്പുമ്പോള്‍ ,

തിരി മുറിയാതെ പെയ്യുന്ന .... മഴത്തുള്ളികളെ ...

ഇരുണ്ട ആകാശത്തിനു കീഴെ ,
അന്തമില്ലാത്ത കരച്ചിലായി ,

പെയ്യുന്ന മഴത്തുള്ളികളെ ....

നിര്‍ത്താതെ കുളിര് കോരി
മഴ പെയ്യുന്ന സന്ധ്യകളെ ....

എനിയ്ക്കു പ്രിയം ; ...

പഞ്ചാരമണലില്‍ നിലാവുകൊണ്ട്‌ ,
കവിത എഴുതാന്‍ ......

നിലാവില്‍ മാത്രം പൂത്തു വിരിയുന്ന ,
സ്വപ്നങ്ങള്‍ കാണാന്‍ ......

നിലാവത്ത്‌ പടര്‍ന്നുനില്‍ക്കുന്ന ,
നിറയെ ചില്ലകളുള്ള ; ....

പേരറിയാത്ത മരത്തില്‍ ,
നിറഞ്ഞു നില്‍ക്കുന്ന വയലറ്റ് പൂക്കളെ ....

എനിയ്ക്കു പ്രിയം ; ...

മുഖം നിറച്ചു ചിരിച്ച്‌ .....

ഇലയും , പൂവും നുള്ളിയെത്തുന്ന .... ,

കാറ്റിനോടു കളിപറഞ്ഞ്‌ ഇരിക്കാന്‍ ....

എനിക്കേറെ പ്രിയം ; ...

തീഷ്ണ നിറങ്ങളെ ,

പച്ചപ്പുകള്‍ക്കിടയില്‍

അങ്ങനെ അണിയിച്ചു

നിര്‍ത്തിയിരിക്കുന്ന ....

മലയാള മണ്ണിന്റെ

പ്രകൃതി ലാവണ്യത്തെ ......

എന്‍റെ പ്രിയ സ്നേഹിത



എന്‍റെ സ്നേഹിത ; എന്‍റെ പ്രിയ സ്നേഹിത ...
ഞാന്‍ തിരയുന്നു ... എന്‍റെ പ്രിയപ്പെട്ട സ്നേഹിതയെ ...
കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???
ഓര്‍ക്കുട്ടില്‍ തിരഞ്ഞു അവളെ ഞാന്‍ .... കണ്ടില്ല
ഫേസ് ബുക്കിലും , ഹായ് ഫൈവിലും ... തിരഞ്ഞു
നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???

ഭയമാകുന്നു എനിക്ക് അവള്‍ക്കെന്തെന്കിലും സംഭവിച്ചോ ???
അക്കൌണ്ട് നഷ്ട്ടപെട്ടുവോ ??? എന്ത് പറ്റിയിരിക്കും ???


ഞാന്‍ എത്ര കാത്തു നിന്നെന്നോ അവളുടെ മെസ്സേജുകള്‍ക്ക് സ്ക്രാപ്പുകള്‍ക്ക് ...

അവളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല ....
അവള്‍ എനിക്ക് വെറും ഒരു സ്നേഹിത മാത്രമല്ല ...
അവളുടെ സ്വരം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല ...
പക്ഷെ ഞാന്‍ കാണാത്ത അവളുടെ രൂപം
എന്‍റെ ഹൃദയത്തില്‍ ഞാന്‍ വരച്ചിട്ടുണ്ട് ...

എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ അവളെ കണ്ടിട്ടുണ്ട് ...
അവളോട് വാ തോരാതെ സംസാരിച്ചിട്ടുണ്ട് ...

അവള്‍ എത്ര സുന്ദരമായാണ് തന്റെ പ്രണയത്തെ കുറിച്ച് എന്നോട് പറഞ്ഞത്
എന്‍റെ സ്വരം കേള്‍ക്കുവാനും സംസാരിക്കുവാനും കൊതിയാണെന്നും
ഫോണില്‍ വിളിക്കണമെന്നും നമ്പര്‍ തരുമെന്നും പറഞ്ഞാണവള്‍ പോയത് ...

എന്നിട്ട് എവിടേക്ക് പോയി അവള്‍ ,,,, എന്‍റെ കണ്ണുകള്‍ നിറയുകയാണ് ...
ജീവിതത്തിന്‍റെ ഏതെങ്കിലും കോണില്‍ ഞാന്‍ കണ്ടു മുട്ടുവോ അവളെ ???

ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ ??? അവളെ പിരിയാന്‍ എനിക്ക് വയ്യ !!!
അവള്‍ കൂടെയില്ലാത്തതിനാല്‍ ഏകാന്തതയുടെ കനത്ത കൈകള്‍
തോളിലമരുന്നത് ഞാന്‍ അറിയുന്നു ... ഉള്ളില്‍ ശൂന്യത നിറയുന്നത് ഞാന്‍ അറിയുന്നു

തന്‍റെ വേദനകളില്‍ അവള്‍ എന്നും പങ്കാളിയായിരുന്നു
പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ... താങ്ങും തണലുമായിരുന്നു അവള്‍ ..
ആഴത്തില്‍ വേരോടി പിന്നെയത് പറിച്ചെറിയുമ്പോള്‍ .....
വേദനിപ്പിക്കുന്നതും ആഴത്തില്‍ തന്നെ..

എത്ര മണ്ണു മാറ്റിയാലാണ് നിന്നെക്കുറിച്ചുള്ള
ഓര്‍മകളുടെ ,വേര് പിഴുതുകളയാനാവുക ?

എത്ര കടല്‍ കോരിയൊഴിച്ചാലാണ് നീ തന്ന
സ്വപ്നങ്ങളുടെ കറ കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും മറയ്ക്കാനാവുക?

നീ കടലും ഞാന്‍ കരയുമായിരുന്നെങ്കില് ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക് വരുമായിരുന്നു .....

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാന്‍ ഇന്നും അവളെ തേടി കൊണ്ടിരിക്കുകയാണ് .....

ആ പറങ്കി മാവിന്‍ ചോട്ടില്‍ ( പ്രണയം)





ആദ്യമായി കണ്ടനേരം പുച്ചിരി തൂകി അകന്നു നീ ....
മറ്റൊരുനാള്‍ കണ്ടനേരം മുഖം മറച്ചു നീങ്ങി നീ ....
നിന്‍ മിഴികള്‍ എന്നില്‍ പതിഞ്ഞ നിമിഷങ്ങളില്‍ .....
തളരിതനായ്‌ ഞാന്‍ സഖീ , നിന്നെ കൊതിച്ചു പോയ് .....

സ്വപ്നമധ്യേ ഞാന്‍ കണ്ട എന്‍ പ്രിയ സഖിയെ .....
എന്‍ നിദ്രയില്‍ വരുന്നത് നിന്‍ മുഖം മാത്രം .....
എന്‍ സ്വപ്നങളില്‍ നിറയുന്നത് നിന്‍ നറുപുഞ്ചിരി മാത്രം ......




ഓര്‍മ്മകള്‍ ; ... മാടിവിളിക്കുന്നു ആ പറങ്കി മാവിന്‍ ചോട്ടിലേക്ക് .....
ആദ്യമായ് നിനക്ക് ഞാന്‍ തന്ന പ്രണയ ലേഘനം
നാണത്താല്‍ വാങ്ങി ''ഇഷ്ട്ടം" എന്ന് കാതില്‍ ഓതി നീ
മധുര കരിമ്പ്‌ പോല്‍ രുചിച്ചു നോക്കിയാ പ്രണയ നിമിഷങ്ങളെ
പുലരിയും , നിലാവും .... പൊന്‍ കുളിരണിയിച്ചു .....

ഏതു സുല്‍ത്താനും .. , കൊതിച്ചു പോം ഹൂറിയാം കണ്മണിയെ ....
ഏഴാം കടലിനിക്കരെയാണേലും അറിയുന്നു ഞാന്‍
നിന്‍റെ കരലാളനത്തിന്റെ മൃദുല സ്പര്‍ശനം ........

കുളിര്‍മയേകും പ്രണയം കരകാണാതെ അലയുമ്പോള്‍ ....
ഈ കവിതകള്‍ക്കും അപ്പുറത്ത് ഒരു മഹാലോകം
പെയ്യാതെ പോയ കര്‍മേഘങ്ങളെ പോലെ ,
ഇനിയും ബാക്കി നില്‍ക്കുന്നു, ...... പറയാതെ ... ?!!!

ഞാന്‍ മൂളും കവിതയിലെ വരികള്‍ നിന്നെ കുറിച്ച് ....
ഞാന്‍ പാടും പാട്ടുകള്‍ക്കോ നിന്‍റെ രാഗം മാത്രം ....
ഈന്തപനയുടെ ചോട്ടില്‍ കിടന്നു ഞാന്‍ കവിത മൂളുമ്പോള്‍ .....
ചോദിക്കും സ്നേഹിതര്‍ ... പ്രിയേ നീ ആരാണെന്ന് .....

പനിനീര്‍ പൂവിന്റെ , സുഭഗ സുഗന്ധം നുകരാന്‍ .....
വാനമ്പാടി തന്‍ , മധുര നാദം കേള്‍ക്കാന്‍ .....
ഇന്നും , എന്‍ ഹൃദയം തുടിക്കുന്നു .....

കനവിന്‍റെ പൂന്തോപ്പില്‍ ( പ്രണയം)



നഷ്ടപെട്ടുപോയ ഓരോ നിമിഷവും ,
വെറുത്തു തുടങ്ങിയ ജീവിതവും ,
എന്നുള്ളിലും എഴുതിയ ചില വാക്കുകള്‍ ,
ചില നൊമ്പരങ്ങള്‍ ഓര്‍മയില്‍ നിന്നും
വീണ്ടും പുറത്തു വരുകയാണ് .....

പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്ന മഴത്തുള്ളികള്‍ പോലെ...

പ്രണയത്തെ ഭാവനയുടെ അത്യുന്നതങ്ങളിലേക്ക് ,
കൈ പിടിച്ചു കൊണ്ട് പോകാന്‍ ..
അതിന്‍റെ സുന്ദര രൂപം ;
സ്വപ്നം പോലെ നിന്നോട്‌ പറയാന്‍. ..
വീണ്ടും നിനക്ക് പ്രണയലേഖനം എഴുതാന്‍....

എന്‍റെ ഉള്ളം എത്ര കൊതിക്കുന്നുവെന്നോ ..????

നിശ്വാസത്തിനു പോലുമറിയാം ...
ഞാന്‍ നിന്നെ ആഗ്രഹിക്കാന്‍ പാടില്ല എന്ന്.
എന്നാലും അതിനെ ഉള്‍കൊള്ളാന്‍
എന്‍റെ മനസ്സിനാകുന്നില്ല ....

ഞാന്‍ കാത്തിരിക്കുകയാണ്‌ .....
നിന്‍റെ സ്നേഹ നിമിഷങ്ങള്‍ക്കായി ....
നിന്‍റെ പ്രണയം അറിയാനായി ......
നിന്നെ എന്‍റെ ശരീരത്തിന്‍റെ ഭാഗമാക്കാനായി ......

വീണ്ടുമൊരു ജന്മം കൂടി -
കാത്തിരിക്കാന്‍ നീ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ???? ...........

നീ കൂടെയുള്ള ഓരോ നിമിഷവും ,
സ്‌നേഹം എന്തെന്ന് ഞാനറിയുന്നു ......
വാക്കുകള്‍ക്‌ വര്‍ണ്ണിക്കാവുന്നതിലപ്പുറം
നീ എനിയ്ക്ക് പകര്‍ന്നു നല്‍കിയ
ആ - ഹൃദയത്തിന്റെ ഭാഷയാണ്
എന്നെ നിന്റേതു മാത്രമാക്കിയത് ....
നിന്‍റെ അരികില്‍ ഇനിയുമിതുപോലെ
ഒരു നൂറു വര്‍ഷം കൂട്ടിരുന്നോട്ടെ ഞാന്‍ .....

കനവിന്‍റെ പൂന്തോപ്പില്‍ ഉറങ്ങും പൂ മൊട്ടുകള്‍ നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ ...

മായാതെ മറയാതെ ...( പ്രണയം)




വാടിയ പനിനീര്‍ പൂക്കളെല്ലാം ...,
കൊഴിയാതെ നില്‍ക്കുവതെന്തേ ... ,

ഇനിയും വസന്തം വരുമെന്ന് കരുതി ... ,
മോഹിനിയായി ,

നീ നില്‍ക്കുവതെന്തേ ... ,


ഓര്‍മ്മകള്‍ വിരിയുന്നോരെന്‍ മന വാടിയില്‍ -
ഞാന്‍ ഒരു കൊച്ചു പുഷ്പം മാറ്റിവച്ചു ....
നറുതേന്‍ തുളുമ്പുന്ന പുഞ്ചിരിയാലിന്നുമെന്‍ -
കരള്‍ ചെപ്പില്‍ നിറയുന്നു നീ ...........

മൊട്ടിട്ട നാള്‍ മുതല്‍ കരിവണ്ടുകള്‍ നിന്മുന്നില്‍ -
ചുറ്റിപ്പറക്കുന്നു നിമിഷങ്ങള്‍ ഒഴിയാതെ ,
ഒളി കണ്ണു വീശി യാതൊന്നുമറിയാതെ ,
മൌനമായ് നില്‍ക്കുവതെന്തേ ഇനിയും ..... ,

" വിങ്ങല്‍ കഴിഞ്ഞതു വിതുമ്പലായ് മാറുന്നു ...
തേങ്ങല്‍ മനസ്സിന് സുഖമെന്ന് തോന്നുന്നു ...... "

ഒരു ശലഭമായ് ഞാന്‍ പറന്നുയര്‍ന്നൂ ഈ -
ഭൂലോകം മുഴുക്കെ ചുറ്റാന്‍ കൊതിച്ചതും ... ,
എങ്ങു നിന്നോ വന്നൊരു ചുടു കാറ്റിലെന്‍ -
ഇളം ചിറകുകള്‍ കരിഞ്ഞു പൊടിഞ്ഞതും ...
തളര്‍ന്നു ഞാന്‍ വിദൂരദയിലേക്ക് വീഴവെ .. ,
നിന്‍ കരങ്ങളില്‍ താങ്ങി മെല്ലെ ...,
അജ്ഞാത ..ലോകത്തേക്കുയര്‍ന്നതും .....
ഓര്‍ത്തിടുന്നു ... , ഈ സായാഹ്നത്തിലും .......

കഥകള്‍ രചിക്കാതെ ... ; കവിത കുറിക്കാതെ ... ;
മലയും പുഴയും തേങ്ങിടുന്നു ......

നീറുന്ന ഹൃദയത്താല്‍ ... ; പാടാനറിയാതെ .... ;
പറവകള്‍ കൂടണഞ്ഞു ........

ഞാനും .. ; .... മൌനമായ് തേങ്ങിടുന്നു ......

''ദിനങ്ങള്‍ പോയി മറഞ്ഞാലും ...''
''ആഴ്ചകള്‍ പോയി മറഞ്ഞാലും.....''
''മാസങ്ങള്‍ പോയി മറഞ്ഞാലും....''
''വര്‍ഷങ്ങള്‍ പോയി മറഞ്ഞാലും...''

മായാതെ മറയാതെ ഒന്നു മാത്രം ബാക്കിയാവും
അതെ ... ; ........... നമ്മുടെ പ്രണയം .

ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ?( പ്രണയം)


മനസിന്റെ താളുകളില്‍
എന്നോ കുറിച്ചിട്ട വാക്കുകള്‍
കാരിരുമ്പിന്‍ മുര്‍ച്ചയുള്ള മുള്ളുകളായ്
തറഞ്ഞു കിടക്കുന്നു .......
മറക്കുവാനുള്ള കഴിവ് നിഷ്ഭലമാകുമി -
നിമിഷങ്ങളില്‍ ചുടുകണ്ണീര്‍
ഉതിരുന്നേന്‍ മിഴികളില്‍ .............

ഹൃദയത്തില്‍ ആഴ്നിറങ്ങുമാ മുള്ളുകള്‍
എന്നും വിളിച്ചോതുന്നിതാ ആ വാക്കുകള്‍
ഞാന്‍ നിനക്കാണ് ..........





എനിക്ക് നിന്നെ കാണാം ....
നിന്‍റെ അത്രയും അടുത്ത് നിന്ന് തന്നെ ....
നീ പറയുന്ന ഓരോ വാക്കുകളിലൂടെയും ...
എനിക്ക് നിന്നെ കേള്‍ക്കാം ..,അറിയാം ....;

മനസ്സിനും മൌനത്തിനും ഇടയില്‍ നിശബ്ദമായി
നീ ഒളിപ്പിയ്ക്കുന്ന പ്രണയവും എനിയ്ക്കറിയാം ....

എന്നിട്ടും .....

എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള
അകലം കൂടി വരികയാണോ .........??
നിന്‍റെ മനസ്സൊന്നു ഇടറിയപ്പോള്‍ കണ്ണുനീര്‍
നിറഞ്ഞത്‌ എന്‍റെ കണ്ണുകളില്‍ അല്ലേ ;....
പിന്നെ എന്തിനാണ് എന്നോട് പിണങ്ങിയത് ....?????

വിദൂരതയില്‍ നിന്ന് പോലും
നിന്‍റെ തേങ്ങല്‍ ഞാന്‍ അറിഞ്ഞിരുന്നില്ലേ ...?..
പിന്നെ എന്തിനാണ് എന്നോട് പരിഭവം പറഞ്ഞത് ....?????

കരളിലെ ഉണങ്ങാത്ത മുറിവുകളും ,
ഞാനറിയാതെ ഉതിര്‍ന്നു വീണൊരീ
കണ്ണുനീര്‍ തുള്ളിയും ,
നീയിന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു ,
എന്നെനിക്കു പറഞ്ഞു തരുമ്പോള്‍ ...

നിന്‍റെ ഓര്‍മ്മയ്ക്കായി ഞാന്‍ അടര്‍ത്തിയെടുത്ത ,
ചെമ്പനീര്‍ പൂവിന്റെ ഇതളുകള്‍ മെല്ലെ അടര്‍ത്തി
ഞാന്‍ വലിച്ചെറിഞ്ഞു ....
നിന്‍റെ കാലടികള്‍ പതിഞ്ഞ എന്‍റെ ഹൃദയത്തിലേക്ക് ..

തിരിച്ചുവരാനറിയാത്ത വിധം
മറന്നു പോയ വഴികളില്‍
ഓര്‍മകളുടെ സുഗന്ധം തേടി ....
വീണു പോയിട്ടും വെളിച്ചം
മങ്ങാത്ത മനസ്സിന് ആശ്വാസമാവാന്‍...
ഒന്നു പുഞ്ച്ചിരിക്കാന്‍ ...
മരിയ്ക്കുന്നതിനും മുന്‍പേ കൊതി തീരെ കാണാന്‍...
പ്രതീക്ഷയുടെ അവസാന പൂക്കളുമായ്‌
ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ....?

അന്നു നമ്മള്‍ തനിച്ചായിരുന്നു (പ്രണയ കവിത )





പുല്‍മേടുകളാല്‍ പച്ച പുതച്ച കുന്നിന്‍ മുകളില്‍
അന്നു നമ്മള്‍ തനിച്ചായിരുന്നു ...

വെളുത്ത് മെലിഞ്ഞ് പൊക്കമില്ലാത്ത നിന്‍റെ കണ്ണുകളില്‍ ,
അന്നു ഞാന്‍ കണ്ടത് പ്രണയത്തിന്‍റെ മിന്നലാട്ടം ...

ആരായിരുന്നു മനസ്സിലെ പ്രണയം ആദ്യം പറഞ്ഞത്
ഞാനോ ? ... അല്ല ... നീയോ ?...

ആരോ കല്ല്‌ പെറുക്കി ഭൂമിയിലെറിയുന്ന പോലെ ...
പെരുമഴ വന്നു .... മഴ ചിനു ചിനെ പെയ്തു തിമിര്‍ക്കുന്നു ... ,
പൊടുന്നനെ സ്നേഹഭാവത്താല്‍ മഴത്തുള്ളികള്‍ ,
നമുക്കുമേല്‍ വര്‍ഷിച്ചു ...

തണുത്തുറഞ്ഞു മഴ പെയ്ത നേരം ... ,
ശരീരം പൂത്തുലഞ്ഞ നേരം ... ,
മറന്നുപോയ്‌ രണ്ടുപേരും നമ്മെ തന്നെ ...

അന്നു മതിവരുവോളം മഴ നനഞ്ഞു നമ്മള്‍ ...
എങ്ങു നിന്നോ ആഞ്ഞടിച്ച കുളിര്‍ക്കാറ്റു
നമ്മുടെ സ്വകാര്യതക്ക് നിറപ്പകിട്ടു നല്‍കി ....

മേഘങ്ങള്‍ പാറി നടക്കുന്ന വിണ്ണില്‍
നിന്നുതിര്‍ന്നു വീണതാണോ നമ്മുടെ പ്രണയം .. ?

അതോ കോടമഞ്ഞില്‍ പുതഞ്ഞ ഗിരി ശ്രുംഗങ്ങളില്‍ നിന്നും
വെള്ള നീര്‍ച്ചാലുകളായ് ഒഴുകി വന്നതാണോ .. ?

സംഗീതം പൊഴിക്കുന്ന താഴ്വരകളുടെ അനന്തതയിലേക്ക് -
കണ്ണും നട്ടിരിക്കുമ്പോള്‍ ... ,

ഞാനറിയുന്നു ....
അത്രയ്ക്കിഷ്ട്ടപെട്ടു പോയി നിന്നെയെന്ന് ....

എന്‍റെ കരളില്‍ പൂവിട്ട കിനാക്കളില്‍
നിന്‍റെ മുഖമായിരുന്നെന്ന് ...

എന്‍റെ കൂട്ടുകാരി





ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കുന്ന
ഓര്‍ക്കൂട്ടിലെ .... എന്‍റെ ... കൂട്ടുകാരി ,,,
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..

വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന ,
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു ..

സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...

കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...

കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...

ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെ,