
ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കുന്ന
ഓര്‍ക്കൂട്ടിലെ .... എന്‍റെ ... കൂട്ടുകാരി ,,,
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന ,
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട് എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു ..
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...
ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെ,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ