
വാടിയ പനിനീര്‍ പൂക്കളെല്ലാം ...,
കൊഴിയാതെ നില്‍ക്കുവതെന്തേ ... ,
ഇനിയും വസന്തം വരുമെന്ന് കരുതി ... ,
മോഹിനിയായി ,
നീ നില്‍ക്കുവതെന്തേ ... ,
ഓര്‍മ്മകള്‍ വിരിയുന്നോരെന്‍ മന വാടിയില്‍ -
ഞാന്‍ ഒരു കൊച്ചു പുഷ്പം മാറ്റിവച്ചു ....
നറുതേന്‍ തുളുമ്പുന്ന പുഞ്ചിരിയാലിന്നുമെന്‍ -
കരള്‍ ചെപ്പില്‍ നിറയുന്നു നീ ...........
മൊട്ടിട്ട നാള്‍ മുതല്‍ കരിവണ്ടുകള്‍ നിന്മുന്നില്‍ -
ചുറ്റിപ്പറക്കുന്നു നിമിഷങ്ങള്‍ ഒഴിയാതെ ,
ഒളി കണ്ണു വീശി യാതൊന്നുമറിയാതെ ,
മൌനമായ് നില്‍ക്കുവതെന്തേ ഇനിയും ..... ,
" വിങ്ങല്‍ കഴിഞ്ഞതു വിതുമ്പലായ് മാറുന്നു ...
തേങ്ങല്‍ മനസ്സിന് സുഖമെന്ന് തോന്നുന്നു ...... "
ഒരു ശലഭമായ് ഞാന്‍ പറന്നുയര്‍ന്നൂ ഈ -
ഭൂലോകം മുഴുക്കെ ചുറ്റാന്‍ കൊതിച്ചതും ... ,
എങ്ങു നിന്നോ വന്നൊരു ചുടു കാറ്റിലെന്‍ -
ഇളം ചിറകുകള്‍ കരിഞ്ഞു പൊടിഞ്ഞതും ...
തളര്‍ന്നു ഞാന്‍ വിദൂരദയിലേക്ക് വീഴവെ .. ,
നിന്‍ കരങ്ങളില്‍ താങ്ങി മെല്ലെ ...,
അജ്ഞാത ..ലോകത്തേക്കുയര്‍ന്നതും .....
ഓര്‍ത്തിടുന്നു ... , ഈ സായാഹ്നത്തിലും .......
കഥകള്‍ രചിക്കാതെ ... ; കവിത കുറിക്കാതെ ... ;
മലയും പുഴയും തേങ്ങിടുന്നു ......
നീറുന്ന ഹൃദയത്താല്‍ ... ; പാടാനറിയാതെ .... ;
പറവകള്‍ കൂടണഞ്ഞു ........
ഞാനും .. ; .... മൌനമായ് തേങ്ങിടുന്നു ......
''ദിനങ്ങള്‍ പോയി മറഞ്ഞാലും ...''
''ആഴ്ചകള്‍ പോയി മറഞ്ഞാലും.....''
''മാസങ്ങള്‍ പോയി മറഞ്ഞാലും....''
''വര്‍ഷങ്ങള്‍ പോയി മറഞ്ഞാലും...''
മായാതെ മറയാതെ ഒന്നു മാത്രം ബാക്കിയാവും
അതെ ... ; ........... നമ്മുടെ പ്രണയം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ