
മനസിന്റെ താളുകളില്‍
എന്നോ കുറിച്ചിട്ട വാക്കുകള്‍
കാരിരുമ്പിന്‍ മുര്‍ച്ചയുള്ള മുള്ളുകളായ്
തറഞ്ഞു കിടക്കുന്നു .......
മറക്കുവാനുള്ള കഴിവ് നിഷ്ഭലമാകുമി -
നിമിഷങ്ങളില്‍ ചുടുകണ്ണീര്‍
ഉതിരുന്നേന്‍ മിഴികളില്‍ .............
ഹൃദയത്തില്‍ ആഴ്നിറങ്ങുമാ മുള്ളുകള്‍
എന്നും വിളിച്ചോതുന്നിതാ ആ വാക്കുകള്‍
ഞാന്‍ നിനക്കാണ് ..........
എനിക്ക് നിന്നെ കാണാം ....
നിന്‍റെ അത്രയും അടുത്ത് നിന്ന് തന്നെ ....
നീ പറയുന്ന ഓരോ വാക്കുകളിലൂടെയും ...
എനിക്ക് നിന്നെ കേള്‍ക്കാം ..,അറിയാം ....;
മനസ്സിനും മൌനത്തിനും ഇടയില്‍ നിശബ്ദമായി
നീ ഒളിപ്പിയ്ക്കുന്ന പ്രണയവും എനിയ്ക്കറിയാം ....
എന്നിട്ടും .....
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള
അകലം കൂടി വരികയാണോ .........??
നിന്‍റെ മനസ്സൊന്നു ഇടറിയപ്പോള്‍ കണ്ണുനീര്‍
നിറഞ്ഞത് എന്‍റെ കണ്ണുകളില്‍ അല്ലേ ;....
പിന്നെ എന്തിനാണ് എന്നോട് പിണങ്ങിയത് ....?????
വിദൂരതയില്‍ നിന്ന് പോലും
നിന്‍റെ തേങ്ങല്‍ ഞാന്‍ അറിഞ്ഞിരുന്നില്ലേ ...?..
പിന്നെ എന്തിനാണ് എന്നോട് പരിഭവം പറഞ്ഞത് ....?????
കരളിലെ ഉണങ്ങാത്ത മുറിവുകളും ,
ഞാനറിയാതെ ഉതിര്‍ന്നു വീണൊരീ
കണ്ണുനീര്‍ തുള്ളിയും ,
നീയിന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു ,
എന്നെനിക്കു പറഞ്ഞു തരുമ്പോള്‍ ...
നിന്‍റെ ഓര്‍മ്മയ്ക്കായി ഞാന്‍ അടര്‍ത്തിയെടുത്ത ,
ചെമ്പനീര്‍ പൂവിന്റെ ഇതളുകള്‍ മെല്ലെ അടര്‍ത്തി
ഞാന്‍ വലിച്ചെറിഞ്ഞു ....
നിന്‍റെ കാലടികള്‍ പതിഞ്ഞ എന്‍റെ ഹൃദയത്തിലേക്ക് ..
തിരിച്ചുവരാനറിയാത്ത വിധം
മറന്നു പോയ വഴികളില്‍
ഓര്‍മകളുടെ സുഗന്ധം തേടി ....
വീണു പോയിട്ടും വെളിച്ചം
മങ്ങാത്ത മനസ്സിന് ആശ്വാസമാവാന്‍...
ഒന്നു പുഞ്ച്ചിരിക്കാന്‍ ...
മരിയ്ക്കുന്നതിനും മുന്‍പേ കൊതി തീരെ കാണാന്‍...
പ്രതീക്ഷയുടെ അവസാന പൂക്കളുമായ്
ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ....?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ