
പൂമരങ്ങള്‍ പാതിരാവില്‍ പൂത്തു നില്‍ക്കുന്നു ...
പൂനിലാവിന്‍ രമ്യ ശോഭയില്‍
മഞ്ഞണിഞ്ഞു താഴ്‌വരകള്‍ മൂടി നില്‍ക്കുന്നു ...
പുലരികള്‍ , സന്ധ്യകള്‍ മാറി മറയുന്നൂ ...
എന്‍റെ കനവുകളെ പൊന്നണിയിക്കുന്നു നിലാവുകള്‍ ...
എന്‍റെ തങ്ക കിനാവില്‍ പൂത്തൊരു പൂമുല്ല ചെണ്ടുമായ് ഞാനിരിപ്പൂ ...
അഴകേറും പെണ്‍കിളിയെ നീ എന്‍ ച്ചാരത്തണയുമ്പോള്‍
നിന്‍ കാര്‍കൂന്തലില്‍ ചാര്‍ത്തുവാനായ് .....
ആദ്യമായ് നിന്നെ ഞാന്‍ കാണുന്ന വേളയില്‍ .....
അണിഞ്ഞൊരുങ്ങിയ നിന്‍ തുടിച്ചു തുളുമ്പുന്ന യൌവ്വനത്തിടമ്പില്‍ ...
ഞാന്‍ കണ്ടത് തിളങ്ങുന്ന രണ്ടു കടമിഴി തുമ്പുകള്‍ .....
അന്നെന്‍ മനം പറഞ്ഞു .. ,
നീ തന്നെയിനി ... വാമഭാഗമവസാന നാള്‍ വരെയെന്‍ ; പ്രിയതോഴി ....
വിരഹ താപത്തിന്‍റെ ഉഷ്ണ കാറ്റ് വീശിയകന്നു ....
ദുഃഖത്തിന്‍ കണ്ണുനീര്‍ മാരിയും , ... പെയ്തകന്നു ...
വരവായി പ്രണയ വസന്തമീ വീഥിയില്‍ ...
വരികില്ലേ പ്രണയിനി എന്‍ ചാരത്തണയാന്‍ ...
വരികില്ലേ പ്രണയിനി എന്‍റെ ജീവന്‍റെ ജീവനായ് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ