
നഷ്ടപെട്ടുപോയ ഓരോ നിമിഷവും ,
വെറുത്തു തുടങ്ങിയ ജീവിതവും ,
എന്നുള്ളിലും എഴുതിയ ചില വാക്കുകള്‍ ,
ചില നൊമ്പരങ്ങള്‍ ഓര്‍മയില്‍ നിന്നും
വീണ്ടും പുറത്തു വരുകയാണ് .....
പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്ന മഴത്തുള്ളികള്‍ പോലെ...
പ്രണയത്തെ ഭാവനയുടെ അത്യുന്നതങ്ങളിലേക്ക് ,
കൈ പിടിച്ചു കൊണ്ട് പോകാന്‍ ..
അതിന്‍റെ സുന്ദര രൂപം ;
സ്വപ്നം പോലെ നിന്നോട് പറയാന്‍. ..
വീണ്ടും നിനക്ക് പ്രണയലേഖനം എഴുതാന്‍....
എന്‍റെ ഉള്ളം എത്ര കൊതിക്കുന്നുവെന്നോ ..????
നിശ്വാസത്തിനു പോലുമറിയാം ...
ഞാന്‍ നിന്നെ ആഗ്രഹിക്കാന്‍ പാടില്ല എന്ന്.
എന്നാലും അതിനെ ഉള്‍കൊള്ളാന്‍
എന്‍റെ മനസ്സിനാകുന്നില്ല ....
ഞാന്‍ കാത്തിരിക്കുകയാണ് .....
നിന്‍റെ സ്നേഹ നിമിഷങ്ങള്‍ക്കായി ....
നിന്‍റെ പ്രണയം അറിയാനായി ......
നിന്നെ എന്‍റെ ശരീരത്തിന്‍റെ ഭാഗമാക്കാനായി ......
വീണ്ടുമൊരു ജന്മം കൂടി -
കാത്തിരിക്കാന്‍ നീ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ???? ...........
നീ കൂടെയുള്ള ഓരോ നിമിഷവും ,
സ്‌നേഹം എന്തെന്ന് ഞാനറിയുന്നു ......
വാക്കുകള്‍ക് വര്‍ണ്ണിക്കാവുന്നതിലപ്പുറം
നീ എനിയ്ക്ക് പകര്‍ന്നു നല്‍കിയ
ആ - ഹൃദയത്തിന്റെ ഭാഷയാണ്
എന്നെ നിന്റേതു മാത്രമാക്കിയത് ....
നിന്‍റെ അരികില്‍ ഇനിയുമിതുപോലെ
ഒരു നൂറു വര്‍ഷം കൂട്ടിരുന്നോട്ടെ ഞാന്‍ .....
കനവിന്‍റെ പൂന്തോപ്പില്‍ ഉറങ്ങും പൂ മൊട്ടുകള്‍ നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ