
എന്‍റെ സ്നേഹിത ; എന്‍റെ പ്രിയ സ്നേഹിത ...
ഞാന്‍ തിരയുന്നു ... എന്‍റെ പ്രിയപ്പെട്ട സ്നേഹിതയെ ...
കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???
ഓര്‍ക്കുട്ടില്‍ തിരഞ്ഞു അവളെ ഞാന്‍ .... കണ്ടില്ല
ഫേസ് ബുക്കിലും , ഹായ് ഫൈവിലും ... തിരഞ്ഞു
നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???
ഭയമാകുന്നു എനിക്ക് അവള്‍ക്കെന്തെന്കിലും സംഭവിച്ചോ ???
അക്കൌണ്ട് നഷ്ട്ടപെട്ടുവോ ??? എന്ത് പറ്റിയിരിക്കും ???
ഞാന്‍ എത്ര കാത്തു നിന്നെന്നോ അവളുടെ മെസ്സേജുകള്‍ക്ക് സ്ക്രാപ്പുകള്‍ക്ക് ...
അവളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല ....
അവള്‍ എനിക്ക് വെറും ഒരു സ്നേഹിത മാത്രമല്ല ...
അവളുടെ സ്വരം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല ...
പക്ഷെ ഞാന്‍ കാണാത്ത അവളുടെ രൂപം
എന്‍റെ ഹൃദയത്തില്‍ ഞാന്‍ വരച്ചിട്ടുണ്ട് ...
എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ അവളെ കണ്ടിട്ടുണ്ട് ...
അവളോട് വാ തോരാതെ സംസാരിച്ചിട്ടുണ്ട് ...
അവള്‍ എത്ര സുന്ദരമായാണ് തന്റെ പ്രണയത്തെ കുറിച്ച് എന്നോട് പറഞ്ഞത്
എന്‍റെ സ്വരം കേള്‍ക്കുവാനും സംസാരിക്കുവാനും കൊതിയാണെന്നും
ഫോണില്‍ വിളിക്കണമെന്നും നമ്പര്‍ തരുമെന്നും പറഞ്ഞാണവള്‍ പോയത് ...
എന്നിട്ട് എവിടേക്ക് പോയി അവള്‍ ,,,, എന്‍റെ കണ്ണുകള്‍ നിറയുകയാണ് ...
ജീവിതത്തിന്‍റെ ഏതെങ്കിലും കോണില്‍ ഞാന്‍ കണ്ടു മുട്ടുവോ അവളെ ???
ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ ??? അവളെ പിരിയാന്‍ എനിക്ക് വയ്യ !!!
അവള്‍ കൂടെയില്ലാത്തതിനാല്‍ ഏകാന്തതയുടെ കനത്ത കൈകള്‍
തോളിലമരുന്നത് ഞാന്‍ അറിയുന്നു ... ഉള്ളില്‍ ശൂന്യത നിറയുന്നത് ഞാന്‍ അറിയുന്നു
തന്‍റെ വേദനകളില്‍ അവള്‍ എന്നും പങ്കാളിയായിരുന്നു
പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ... താങ്ങും തണലുമായിരുന്നു അവള്‍ ..
ആഴത്തില്‍ വേരോടി പിന്നെയത് പറിച്ചെറിയുമ്പോള്‍ .....
വേദനിപ്പിക്കുന്നതും ആഴത്തില്‍ തന്നെ..
എത്ര മണ്ണു മാറ്റിയാലാണ് നിന്നെക്കുറിച്ചുള്ള
ഓര്‍മകളുടെ ,വേര് പിഴുതുകളയാനാവുക ?
എത്ര കടല്‍ കോരിയൊഴിച്ചാലാണ് നീ തന്ന
സ്വപ്നങ്ങളുടെ കറ കഴുകിക്കളയാനാവുക?
എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും മറയ്ക്കാനാവുക?
നീ കടലും ഞാന്‍ കരയുമായിരുന്നെങ്കില് ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക് വരുമായിരുന്നു .....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാന്‍ ഇന്നും അവളെ തേടി കൊണ്ടിരിക്കുകയാണ് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ