
ആദ്യമായി കണ്ടനേരം പുച്ചിരി തൂകി അകന്നു നീ ....
മറ്റൊരുനാള്‍ കണ്ടനേരം മുഖം മറച്ചു നീങ്ങി നീ ....
നിന്‍ മിഴികള്‍ എന്നില്‍ പതിഞ്ഞ നിമിഷങ്ങളില്‍ .....
തളരിതനായ് ഞാന്‍ സഖീ , നിന്നെ കൊതിച്ചു പോയ് .....
സ്വപ്നമധ്യേ ഞാന്‍ കണ്ട എന്‍ പ്രിയ സഖിയെ .....
എന്‍ നിദ്രയില്‍ വരുന്നത് നിന്‍ മുഖം മാത്രം .....
എന്‍ സ്വപ്നങളില്‍ നിറയുന്നത് നിന്‍ നറുപുഞ്ചിരി മാത്രം ......
ഓര്‍മ്മകള്‍ ; ... മാടിവിളിക്കുന്നു ആ പറങ്കി മാവിന്‍ ചോട്ടിലേക്ക് .....
ആദ്യമായ് നിനക്ക് ഞാന്‍ തന്ന പ്രണയ ലേഘനം
നാണത്താല്‍ വാങ്ങി ''ഇഷ്ട്ടം" എന്ന് കാതില്‍ ഓതി നീ
മധുര കരിമ്പ് പോല്‍ രുചിച്ചു നോക്കിയാ പ്രണയ നിമിഷങ്ങളെ
പുലരിയും , നിലാവും .... പൊന്‍ കുളിരണിയിച്ചു .....
ഏതു സുല്‍ത്താനും .. , കൊതിച്ചു പോം ഹൂറിയാം കണ്മണിയെ ....
ഏഴാം കടലിനിക്കരെയാണേലും അറിയുന്നു ഞാന്‍
നിന്‍റെ കരലാളനത്തിന്റെ മൃദുല സ്പര്‍ശനം ........
കുളിര്‍മയേകും പ്രണയം കരകാണാതെ അലയുമ്പോള്‍ ....
ഈ കവിതകള്‍ക്കും അപ്പുറത്ത് ഒരു മഹാലോകം
പെയ്യാതെ പോയ കര്‍മേഘങ്ങളെ പോലെ ,
ഇനിയും ബാക്കി നില്‍ക്കുന്നു, ...... പറയാതെ ... ?!!!
ഞാന്‍ മൂളും കവിതയിലെ വരികള്‍ നിന്നെ കുറിച്ച് ....
ഞാന്‍ പാടും പാട്ടുകള്‍ക്കോ നിന്‍റെ രാഗം മാത്രം ....
ഈന്തപനയുടെ ചോട്ടില്‍ കിടന്നു ഞാന്‍ കവിത മൂളുമ്പോള്‍ .....
ചോദിക്കും സ്നേഹിതര്‍ ... പ്രിയേ നീ ആരാണെന്ന് .....
പനിനീര്‍ പൂവിന്റെ , സുഭഗ സുഗന്ധം നുകരാന്‍ .....
വാനമ്പാടി തന്‍ , മധുര നാദം കേള്‍ക്കാന്‍ .....
ഇന്നും , എന്‍ ഹൃദയം തുടിക്കുന്നു .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ