
പുല്‍മേടുകളാല്‍ പച്ച പുതച്ച കുന്നിന്‍ മുകളില്‍
അന്നു നമ്മള്‍ തനിച്ചായിരുന്നു ...
വെളുത്ത് മെലിഞ്ഞ് പൊക്കമില്ലാത്ത നിന്‍റെ കണ്ണുകളില്‍ ,
അന്നു ഞാന്‍ കണ്ടത് പ്രണയത്തിന്‍റെ മിന്നലാട്ടം ...
ആരായിരുന്നു മനസ്സിലെ പ്രണയം ആദ്യം പറഞ്ഞത്
ഞാനോ ? ... അല്ല ... നീയോ ?...
ആരോ കല്ല് പെറുക്കി ഭൂമിയിലെറിയുന്ന പോലെ ...
പെരുമഴ വന്നു .... മഴ ചിനു ചിനെ പെയ്തു തിമിര്‍ക്കുന്നു ... ,
പൊടുന്നനെ സ്നേഹഭാവത്താല്‍ മഴത്തുള്ളികള്‍ ,
നമുക്കുമേല്‍ വര്‍ഷിച്ചു ...
തണുത്തുറഞ്ഞു മഴ പെയ്ത നേരം ... ,
ശരീരം പൂത്തുലഞ്ഞ നേരം ... ,
മറന്നുപോയ് രണ്ടുപേരും നമ്മെ തന്നെ ...
അന്നു മതിവരുവോളം മഴ നനഞ്ഞു നമ്മള്‍ ...
എങ്ങു നിന്നോ ആഞ്ഞടിച്ച കുളിര്‍ക്കാറ്റു
നമ്മുടെ സ്വകാര്യതക്ക് നിറപ്പകിട്ടു നല്‍കി ....
മേഘങ്ങള്‍ പാറി നടക്കുന്ന വിണ്ണില്‍
നിന്നുതിര്‍ന്നു വീണതാണോ നമ്മുടെ പ്രണയം .. ?
അതോ കോടമഞ്ഞില്‍ പുതഞ്ഞ ഗിരി ശ്രുംഗങ്ങളില്‍ നിന്നും
വെള്ള നീര്‍ച്ചാലുകളായ് ഒഴുകി വന്നതാണോ .. ?
സംഗീതം പൊഴിക്കുന്ന താഴ്വരകളുടെ അനന്തതയിലേക്ക് -
കണ്ണും നട്ടിരിക്കുമ്പോള്‍ ... ,
ഞാനറിയുന്നു ....
അത്രയ്ക്കിഷ്ട്ടപെട്ടു പോയി നിന്നെയെന്ന് ....
എന്‍റെ കരളില്‍ പൂവിട്ട കിനാക്കളില്‍
നിന്‍റെ മുഖമായിരുന്നെന്ന് ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ