സ്വപ്നം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്വപ്നം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജീവന്‍റെ കുഞ്ഞു പുസ്തകമായിരുന്നു... എന്‍റെ പ്രണയം.



നാട്ടുമണങ്ങളുടെ നാരങ്ങാ മധുരമുള്ള ...

കുസൃതികളും ,സന്തോഷങ്ങളും , സങ്കടങ്ങളുമുള്ള ...

ജീവന്‍റെ കുഞ്ഞു പുസ്തകമായിരുന്നു... എന്‍റെ പ്രണയം



വഴുവഴുപ്പുകളില്ലാതെ തനി നാട്ടിന്‍പ്പുറത്തെ ,...

നേരനുഭവങ്ങള്‍ പകര്‍ന്നു തന്ന ,

അപൂര്‍വമായ കുഞ്ഞുപുസ്തകം .



ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ....

പേരറിയാ മരങ്ങള്‍ക്കിടയിലൂടെ .. ഇടയ്ക്കിടെ,...

മുറിഞ്ഞും , വഴിമാറിയും , ചിരിച്ചും , തുളുമ്പിയും ,

ഒഴുകുന്ന അരുവി പോലെ എന്നെ തഴുകുന്ന ....

സ്വപ്നങ്ങളുടെ കുഞ്ഞു പുസ്തകം .



ആലുകളില്‍ പൂത്ത കായ്കള്‍ നിറയുമ്പോള്‍ ,...

കൊതിയോടെ ഓടി അടുക്കുന്ന അണ്ണാറകണ്ണന്‍മാരെ പോലെ...

എന്‍റെ ഭാവനയുടെ അക്ഷരങ്ങളെ , കടലാസിലേക്ക് വാരിവലിച്ച്...

പകര്‍ത്തുന്ന വരിതെറ്റാത്ത , ... കുഞ്ഞു പുസ്തകം .



പക്ഷെ !, ഇതില്‍ അക്ഷര തെറ്റുകള്‍ ഉണ്ട്! ....

സത്യത്തെ വെളിപ്പെടുത്താതെ വയ്യല്ലോ .. !? ..



ഉച്ചരിക്കപ്പെട്ട വാക്കുകള്‍ പൂര്‍ണ്ണമാകുന്നത്

കേള്‍ക്കുന്നയാള്‍ക്കെത്തുമ്പോഴാണല്ലോ ?!! ....

തുറന്ന് പറയാന്‍ മടിച്ച , മനസ്സിലൊളിപ്പിച്ചു വെച്ച

പ്രണയമാണ് എന്‍റെതെന്ന സത്യം .



പ്രണയമേ ! എന്നോട് ക്ഷമിക്കുമോ ?! ....



നിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കൊണ്ട്

ഞാന്‍ വലയം തീര്‍ത്തുവെങ്കില്‍ , നീ വാക്കുകള്‍ക്കു അതീതമാണ് .

നിനക്കുള്ളില്‍ തന്നെയാണ് നിന്‍റെ വെളിച്ചവും ...

ഈ പ്രകാശത്തിലാണ് നീ ദൃശ്യമാകുന്നത് .



വാക്കുകളുടെ വര്‍ണ്ണനകളെ നീ ഗൌനിക്കുന്നേയില്ല .....

സങ്കോചത്തോടെ ഞാന്‍ കൊണ്ട് വന്ന വരികളെയും ഗൌനിക്കേണ്ട ....



പക്ഷികള്‍ ചില്ലകളില്‍ ആശ്രയം തേടുന്നത് പോലെ ,...

അവയെ അവിടെ വന്നിരിക്കാന്‍ അനുവദിച്ചാലും .....












2009 ഡിസംബർ 8, ചൊവ്വാഴ്ച

പ്രണയത്തിന്‍റെ മതിലുകള്‍ (ഒരു പ്രണയ കാവ്യം )


നന്മയുള്ള ഹൃദയമുള്ളവര്‍ മുള്ള് കുത്തിയാല്‍ പോലും
ആ മുള്ളിനോട് ദേഷ്യം തോന്നുകയില്ല .
എന്നാല്‍ കുളിര്‍മയുള്ള ഹൃദയമുള്ളവര്‍ പൂവ് തൊട്ടാല്‍ പോലും
ആ പൂവിനെ ഞെരിച്ച് ദൂരെ എറിയും ...

നീ അങ്ങനെ ആയിരുന്നോ ?

എനിക്ക് അത് വിശ്വസിക്കുവാന്‍ കഴിയില്ല .
കാരണം നീ തന്നെ അഴകുള്ള ഒരു പൂവ് ആണല്ലോ ...
ഏതോ യാമത്തില്‍ എനിക്കായ് വിരിഞ്ഞ മുല്ല പൂവ് ..

എന്‍ തോഴിയായ് എന്‍ പ്രണയിനിയായ്
എന്‍ ഹൃദയത്തില്‍ മീട്ടും ഈണമായ്
എന്‍ കനവുകളില്‍ ചേരും ശ്രുതിയായ്‌
കുളിരായ് വീശും ഇളം തെന്നലായ്
എനിക്കായ് വിരിഞ്ഞ മുല്ല പൂവ് ....

പൂവില്‍ നിറയും തേന്‍ നുകരുവാന്‍
കരിവണ്ടായും , പൂമ്പാറ്റ യായും
തേന്‍ കിളിയായും ഞാന്‍ ജന്മം കൊള്ളും
ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും

മണ്ണിനുള്ളില്‍ വേരുറച്ചത് പോലെ
നെഞ്ജിനുള്ളില്‍ നീ നിറഞ്ഞു നില്‍ക്കുന്നു .

എന്‍റെ ഹൃദയത്തില്‍ ചുറ്റുന്ന പമ്പരവും നീയായിരുന്നല്ലോ
എന്‍റെ കണ്മിഴികളില്‍ നിന്നെ ഞാന്‍ താങ്ങുന്നു ..
എന്‍റെ സ്വപ്നങ്ങളില്‍ അടി മുടി തൊട്ട് നീ തരും മുത്തങ്ങള്‍
എന്‍റെ ജീവനായ് മാറുന്നു തുടിപ്പുകള്‍ സ്വര്‍ഗ്ഗമായും

കുളിരായ് ആഞ്ഞു വീശും കാറ്റ്
ദിനവും എന്നില്‍ ഭ്രാന്ത് തന്ന് വിട്ടു പോകും ..

കാതങ്ങള്‍ക്കപ്പുറം നില്‍ക്കും നിന്‍റെ നിഴല്‍
എന്നെ നോക്കി ചിരിക്കുന്നു ...
ഏതോ തൃസന്ധ്യയില്‍ ഞാന്‍ ഓടി ആ നിഴലിന്‍റെ അടുത്തേക്ക്‌
എവിടെയോ കാല്‍ തട്ടി വീണ് രക്തം പറ്റി ,പരിക്കുകള്‍ പറ്റി ,..
അതൊന്നും കാര്യമാക്കാതെ ഞാന്‍ ഓടി ....
ചെന്ന് കിതച്ചു നിന്നത് നിന്‍റെ മണി വാതിലിന് മുന്നില്‍ ...


ഞാന്‍ ആ വാതിലില്‍ മുട്ടി ,
നീ ആ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ അകത്തു കയറി
ചുറ്റും മതിലുകള്‍ മാത്രം .... ഞാന്‍ പതറിയില്ല
കാരണം ! ആ മതിലുകള്‍ എന്‍റെ പ്രണയത്തിന്
വെറും ഒരു നിഴല്‍ മാത്രമായിരുന്നു ......