
നാട്ടുമണങ്ങളുടെ നാരങ്ങാ മധുരമുള്ള ...
കുസൃതികളും ,സന്തോഷങ്ങളും , സങ്കടങ്ങളുമുള്ള ...
ജീവന്‍റെ കുഞ്ഞു പുസ്തകമായിരുന്നു... എന്‍റെ പ്രണയം
വഴുവഴുപ്പുകളില്ലാതെ തനി നാട്ടിന്‍പ്പുറത്തെ ,...
നേരനുഭവങ്ങള്‍ പകര്‍ന്നു തന്ന ,
അപൂര്‍വമായ കുഞ്ഞുപുസ്തകം .
ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ....
പേരറിയാ മരങ്ങള്‍ക്കിടയിലൂടെ .. ഇടയ്ക്കിടെ,...
മുറിഞ്ഞും , വഴിമാറിയും , ചിരിച്ചും , തുളുമ്പിയും ,
ഒഴുകുന്ന അരുവി പോലെ എന്നെ തഴുകുന്ന ....
സ്വപ്നങ്ങളുടെ കുഞ്ഞു പുസ്തകം .
ആലുകളില്‍ പൂത്ത കായ്കള്‍ നിറയുമ്പോള്‍ ,...
കൊതിയോടെ ഓടി അടുക്കുന്ന അണ്ണാറകണ്ണന്‍മാരെ പോലെ...
എന്‍റെ ഭാവനയുടെ അക്ഷരങ്ങളെ , കടലാസിലേക്ക് വാരിവലിച്ച്...
പകര്‍ത്തുന്ന വരിതെറ്റാത്ത , ... കുഞ്ഞു പുസ്തകം .
പക്ഷെ !, ഇതില്‍ അക്ഷര തെറ്റുകള്‍ ഉണ്ട്! ....
സത്യത്തെ വെളിപ്പെടുത്താതെ വയ്യല്ലോ .. !? ..
ഉച്ചരിക്കപ്പെട്ട വാക്കുകള്‍ പൂര്‍ണ്ണമാകുന്നത്
കേള്‍ക്കുന്നയാള്‍ക്കെത്തുമ്പോഴാണല്ലോ ?!! ....
തുറന്ന് പറയാന്‍ മടിച്ച , മനസ്സിലൊളിപ്പിച്ചു വെച്ച
പ്രണയമാണ് എന്‍റെതെന്ന സത്യം .
പ്രണയമേ ! എന്നോട് ക്ഷമിക്കുമോ ?! ....
നിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കൊണ്ട്
ഞാന്‍ വലയം തീര്‍ത്തുവെങ്കില്‍ , നീ വാക്കുകള്‍ക്കു അതീതമാണ് .
നിനക്കുള്ളില്‍ തന്നെയാണ് നിന്‍റെ വെളിച്ചവും ...
ഈ പ്രകാശത്തിലാണ് നീ ദൃശ്യമാകുന്നത് .
വാക്കുകളുടെ വര്‍ണ്ണനകളെ നീ ഗൌനിക്കുന്നേയില്ല .....
സങ്കോചത്തോടെ ഞാന്‍ കൊണ്ട് വന്ന വരികളെയും ഗൌനിക്കേണ്ട ....
പക്ഷികള്‍ ചില്ലകളില്‍ ആശ്രയം തേടുന്നത് പോലെ ,...
അവയെ അവിടെ വന്നിരിക്കാന്‍ അനുവദിച്ചാലും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ