
മനസ്സിനെ തൊട്ടുണര്ത്തുന്ന കലാലയത്തിലെ ആ നല്ല ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം .
ഞാന്‍ പഠിച്ച വിദ്യാലയം വടകര പുത്തൂര്‍ ഗവ : ബേസിക് ട്രയിനിംഗ് സ്കൂള്‍ . പഠിപ്പില്‍ മോശമായത് കൊണ്ടും , ഏതു വിദ്യാര്‍ത്ഥി സംഘടനകളുടെയും നിസ്സാര പഠിപ്പ് മുടക്കുകള്‍ക്കും മുന്‍ നിരയില്‍ നിന്ന് നേതൃത്തം നല്‍കിയും മറ്റു വികൃതി ത്തരങ്ങള്‍ കൂടുതല്‍ ഉള്ളത് കൊണ്ടും സ്കൂളില്‍ എല്ലാ ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും എന്നെ വലിയ ഇഷ്ട്ടമായിരുന്നു .
ഇന്ന ദിവസം ഇത്ര മണിയ്ക് വടകര കീര്‍ത്തി/മുദ്ര, അശോക്, ജയഭാരത്, കേരള ക്വയര്‍ എന്നീ സിനിമാ തീയറ്ററുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ എത്തിച്ചേരണമെന്നതു എന്‍റെ വാശിയായിരുന്നു . ഞങ്ങള്‍ നല്ല കുട്ടികള്‍ സംഘം ചേര്‍ന്ന് നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്നും കിട്ടുന്ന തേങ്ങകള്‍ മാന്യമായി കട്ടെടുത്തു വടകര മാര്‍ക്കെറ്റില്‍ കൊണ്ട് പോയി വിറ്റ് കാശുണ്ടാക്കും .. കിട്ടുന്ന കാശും കൊണ്ട് നേരെ തീയറ്ററുകളില്‍ നിന്നും തീയറ്ററുകളിലേക്ക് ഒരു യാത്ര
പുതിയ ചിത്രങ്ങള്‍ ചൂടോടെ കണ്ടില്ലെല്‍ അന്നത്തെ ദിവസങ്ങളില്‍ എനിക്ക് ഉറക്കം വരില്ലായിരുന്നു . നാട്ടിലേ മാന്യരായ ചില സിനിമ പ്രേഷകരും , സ്കൂളിലെ കൂട്ടുകാരും അത് മുതലെടുക്കുകയും ചെയ്യുമായിരുന്നു ... അവര്‍ക്ക് അറിയാം ഞാന്‍ ആരാ മോനെന്നു .... കണ്ട പടങ്ങളുടെ വിശേഷങ്ങള്‍ പിറ്റേ ദിവസം തന്നെ എല്ലാവര്‍ക്കും അറിയണം ...' ഹീറോ ആരാ .. ഹീറോയിന്‍ ആരാ ... പടത്തില്‍ സ്റ്റണ്ട് ഉണ്ടോ ??? നല്ല പാട്ടുകള്‍ ഉണ്ടോ ??? ' എന്നൊക്കെ ... ചിലപ്പോള്‍ ഞാന്‍ ഒന്നാംതരം ശുദ്ധ നുണകള്‍ അങ്ങ് തട്ടി വിടും ...' ടാ ... കിടിലം പടമാടാ 'എന്നൊക്കെ ചിലപ്പോള്‍ തട്ടിവിടും . ആ പടത്തിനു .. നാല് ദിവസത്തെ ആയുസ് പോലുമുണ്ടാവില്ല ...അതിനു മുമ്പേ .. തിയേറ്ററുകാര്‍ ആ പടം എടുത്ത് കളഞ്ഞിരിക്കും ..
ക്ലാസ് മുറിയില്‍ കയറാതെ ഒരു പഠിപ്പുമില്ലാതെ പരീക്ഷകള്‍ കഴിഞ്ഞു ഉത്തര പേപ്പറുകള്‍ കയ്യില്‍ തരുമ്പോള്‍ അധ്യാപകര്‍ക്ക് അത്ഭുതമായിരുന്നു ഉത്തര പേപ്പറുകളിലെ എന്‍റെ മാര്‍ക്കുകള്‍ . പഠിപ്പ് മുടക്ക് കാരണം തീരെ ക്ലാസ്സ് എടുക്കാത്ത വിഷയങ്ങളില്‍ പോലും എനിക്ക് കിട്ടിയ മാര്‍ക്കുകള്‍ ക്ലാസ്സില്‍ വളരെ നന്നായി പഠിക്കുന്ന കുട്ടികളുടെ മാര്‍ക്കുകളേ ക്കാളും കൂടുതലായിരിക്കും . കാരണം എല്ലാ പ്രശസ്തരേയും പോലെ തന്നെ കോപ്പിയടി എന്‍റെ യും ഹോബിയായിരുന്നു .
ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട ക്ലാസ് മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ (ജിറാഫ് എന്ന് മാന്യരായ ഞങ്ങള്‍ കുട്ടികള്‍ വിളിക്കും ) മാഷുടെ വിഷയമായ എല്ലാവര്‍ക്കും ഈസിയായ വിഷയമായ ഇംഗ്ലീഷില്‍ ഫസ്റ്റിലും സെക്കണ്ടിലും എന്‍റെ മാര്‍ക്ക് കണ്ടു അമ്പരന്നു . പഠിപ്പിക്കാത്ത വിഷയങ്ങള്‍ മാഷ്ക്ക് അറിയുന്നതിലും നന്നായി ഞാന്‍ എഴുതിയിരുന്നു . എന്‍റെ പാഠ പുസ്തകങ്ങളും നോട്ടു പുസ്തകങ്ങളും മാഷ് ചോദിച്ചു . ഞാന്‍ എടുത്ത് കൊടുത്തു . വളരെ നല്ല ഭംഗി ഉണ്ടായിരുന്നു അവയൊക്കെ കാണാന്‍ ബ്ലേഡിന്‍റെ മൂര്‍ച്ച കൊണ്ട് പുസ്തകങ്ങള്‍ ക്ക് നല്ല ഫ്രെയിം ഭംഗി . അന്ന് മുതല്‍ നാല് ദിവസത്തേക്ക് എനിക്ക് നല്ല ഒരു പനിഷ്മെന്റും തന്നു മാഷ് . പുസ്തകങ്ങളും തലയില്‍ വെച്ച് ക്ലാസ് തീരുന്നത് വരെ എഴുന്നേറ്റു നില്‍ക്കുക .
മറ്റു കുട്ടികള്‍ക്കൊക്കെ ഇതു കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു കാരണം അവര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ട്ടമായിരുന്നു . അന്ന് മാഷ് എന്‍റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചോണ്ട് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു ... നീ ഭാവി യില്‍ പ്രശസ്തനാകും ... അത് പോലെ സംഭവിച്ചോ ഹാ എനിക്കൊന്നും അറിയില്ല .
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇരട്ട പേര്‍ നല്‍കുന്നതില്‍ ഞാന്‍ വിദഗ്ധനായിരുന്നു . കടുവ , നരി ,സിംഹം , ആന , കരികുരങ്ങു , പുലി ,പൂച്ച , ഒട്ടകം, കന്ഗാരു , ജിറാഫ് എന്നിങ്ങനെ എത്ര ജീവികള്‍ക്ക് ഞാന്‍ നല്ല പേര് വാങ്ങി കൊടുത്തുവെന്ന് അറിയാമോ
സ്കൂളിലെ ഭംഗിയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഞാന്‍ ഒരു സ്വപ്ന കാമുകനായിരുന്നു കാരണം ഞാന്‍ അവര്‍ക്കൊക്കെ കൈ മാറിയ എന്‍റെ പ്രണയ ലേഖനങ്ങള്‍ അത്രയ്ക്ക് ഒന്നിനൊന്നു മെച്ചമായിരുന്നു .
എന്‍റെ സ്മരണയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഓര്‍മ്മകള്‍ എനിക്കിന്നും കുളിര്‍മയേകുന്നു ..
തിരിഞ്ഞ്നോക്കുമ്പോള്‍, മനസ്സിനെ തൊട്ടുണര്ത്തുന്ന ആ നല്ല നാളുകള്‍ ഇപ്പോഴും എന്‍റെ മനസ്സില്‍ അലയായി വന്നു ചേരുന്നു .
തങ്കകതിരുകള്‍ ഇളക്കിവന്ന ഓര്‍മകളുടെ കാറ്റേറ്റ് ഞാനുറങ്ങിപ്പോയി. .....
ബാജി ഓടംവേലി ബ്ലോഗ് വായിച്ചതിനും അഭിപ്രായം തന്നതിനും വളരെ അധികം നന്ദി ... വീണ്ടും വരിക . എന്റെ ബ്ലോഗുകള്‍ വായിക്കുക
മറുപടിഇല്ലാതാക്കൂസസ്നേഹം സിജാര്‍