
സൌഹൃദങ്ങള്‍ ഒരുപാട് കേട്ടറിഞ്ഞ
വാക്കുകളിലൂടെ
നീയും മൊഴിഞ്ഞു തുടങ്ങും .
മൌനം ചാലിച്ച സ്നേഹം കൊണ്ട്
മംഗളങ്ങള്‍ നേരും .
വേറിട്ട വഴിയെന്ന് ചൊല്ലി
കഴിഞ്ഞതിനൊക്കെയും നന്ദി പറയും .
വേര്പാടിന്‍റെ വേദന
പറഞ്ഞറിയിക്കും .
മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മപെടുത്തും .
സാഹചര്യങ്ങളിലെ കുറ്റം സ്വയം ഏറ്റെടുക്കും .
വിധിയെന്നോതി സാന്ത്വനമേകും .
ഇടറിയ മനസ്സിനെ പാകപ്പെടുത്തും .
ഒരു നോക്കിലൂടെ
കണ്ണുകള്‍ സ്നേഹത്തിന്‍റെ അവസാന കണികയും വലിച്ചെറിയും .
അറിയാതെ പൊഴിഞ്ഞ മിഴിനീരിലൂടെ
യാത്രാ മൊഴി ചൊല്ലും .
കണ്ടു നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍റെ
നിസ്സഹായതയില്‍
ഒന്നും മിണ്ടാതെ ..നന്‍മകള്‍ നേര്‍ന്നു
പുറത്തു പുഞ്ചിരിച്ച്
പ്രാണന്റെ ഇഷ്ടം പ്രണയത്തിനപ്പുറമെന്നു
തിരിച്ചറിഞ്ഞ്
എന്തൊക്കെയോ പറഞ്ഞ്
ഞാനും തിരിച്ചു നടക്കും .
തോര്‍ന്നു തീരും വരെ
എന്‍റെ മിഴികളെ ഞാന്‍ മൂടിവയ്ക്കും .
ഒടുവില്‍ ..,
വഴിപിരിഞ്ഞു പോയ സൌഹൃദങ്ങളുടെ
പതിവു കാഴ്ചയായ് ... പുതിയ രൂപമായ് ...
കാലം കരുതിവച്ച ഇരു വഴികളിലേയ്ക്ക്
ഞാനും നീയും നടന്നു തുടങ്ങും ...
മാറ്റത്തിന്‍റെ നിമിഷങ്ങള്‍ തേടി
പുതിയ ജീവിത യാത്രയിലേക്ക് .........
യാതാര്‍ത്ഥ്യം നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു ...........നന്നായിട്ടുണ്ട്........
മറുപടിഇല്ലാതാക്കൂ