
ബീച്ചില്‍ കൂട്ടുകാരികള്‍ക്കുമൊത്ത് കറങ്ങി നടക്കുമ്പോളാണ് അവള്‍ അവനെ ആദ്യമായി കണ്ടത് .
ഒബ്സഷന്‍ നൈറ്റിന്റെ വശീകരിക്കുന്ന ഗന്ധം ... ലോറിയല്‍ പാരീസിന്റെ ...;.... അക്വാഗ്ലോസ് തിളക്കമുള്ള തവിട്ടു ചായമിട്ട മുടി ... ; .. കണ്ണുകളെ മറയ്ക്കുന്ന വാലന്‍റ്റി നോസണ്‍ ഗ്ലാസ്സിന്റെ ഇളം കറുപ്പ് .... ;... ലിവൈസിന്റെ റെഡ് ലുപ്പ് ജീന്‍സും ...;... ലിനന്‍ന്‍റെ ഡി സൈഗ്നര്‍ എംബ്രോയ്ഡറി ഷര്‍ട്ടും ...;... ഒറ്റ നോട്ടത്തില്‍ ത്തന്നെ സ്ത്രീകളെ വശീകരിക്കുന്ന മാസ്മരിക സൌന്ദര്യം.....
കൂട്ടത്തില്‍ സൌന്ദര്യവതി അവളായത് കൊണ്ട് അവന്‍റെ നോട്ടം അവളില്‍ തറഞ്ഞു നിന്നിരുന്നു
' ഹോ എന്തൊരു നോട്ടം ഇവന്‍ ആദ്യമായിട്ടാണോ പെണ്‍കുട്ടികളെ കാണുന്നത് ??? '
കൂടെയുള്ള കൂട്ടുകാരികളോട് അറിയാതെ പറഞ്ഞു പോയി അവള്‍ .
'ഏതോ വലിയ വീട്ടിലെ കൊച്ചനാണെന്നാ തോന്നുന്നേ നമുക്ക് പോകാം . ' കൂടെയുള്ള ഒരു കൂട്ടുകാരി പറഞ്ഞു .
നടന്നു നീങ്ങും തോറും അവന്‍റെ ഒളികണ്‍നോട്ടങ്ങള്‍ തന്നിലേക്ക് നീണ്ടു വരുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു .
ചുറ്റിലും ഒരു കാന്തിക വലയം ...അതിന്‍റെ തരംഗങ്ങള്‍ തന്‍റെ സിരകളിലൂടെ ഒഴുകുന്നത് പോലെ തോന്നി അവള്‍ക്ക് .
കുറച്ചു കഴിഞ്ഞ് വീണ്ടും തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ നിന്നിടത്തു നിന്നും അപ്രത്യക്ഷമായിരുന്നു .
' അവനെ വീണ്ടും കാണാന്‍ താന്‍ കൊതിച്ചിരുന്നുവോ ... ??? '
അന്ന് രാത്രി അവള്‍ക്കു കിടന്നിട്ട് ഉറക്കം വന്നില്ല അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു അവളുടെ മനസ്സില്‍ ആ മുഖമായിരുന്നു ..... ആരാണ് അവന്‍ ??? എത്ര പുരുഷന്മാരെ ഞാന്‍ കാണാറുണ്ട് പക്ഷെ ആരും എന്‍റെ മനസ്സില്‍ ഇതു വരെ കയറിയിട്ടില്ല .... ഏതോ ഒരു തെന്നല്‍ തന്നെ തഴുകുന്നത് പോലെ അവള്‍ക്കു തോന്നി .......
കരളില്‍ പൂത്തു നിന്ന പൂമുല്ല മൊട്ടുകള്‍ അനുരാഗ ലാവണ്യത്തിന്‍ നിറ ദീപത്തില്‍ വിരിയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു ..................
പിറ്റേ ദിവസം കോളെജിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വീണ്ടും അവനെ കണ്ടു ....ഒരു മിന്നായം പോലെ .... അവന്‍ തന്നെയാണോ എന്ന് നോക്കി ഉറപ്പു വരുത്തുന്നതിന് മുമ്പേ ആ രൂപം നീങ്ങി കഴിഞ്ഞിരുന്നു .
പിന്നീടുള്ള നാളുകളില്‍ പ്രതീക്ഷയോടെ സാധാരണ വരുന്നതിനും നേരത്തെ അവള്‍ ബസ് സ്റ്റോപ്പില്‍ കാത്തിരുന്നു ... അവനു വേണ്ടി ...... കണ്ടില്ല
പിന്നെ പലപ്പോഴും ആ മുഖം കാണാന്‍ അവള്‍ കൊതിച്ചു .. നാലാളുകള്‍ കൂടുന്ന കവലയില്‍ .. സിനിമാ തിയേറ്ററില്‍ ... ബസ് സ്റ്റോപ്പുകളില്‍ .... എവിടെയെങ്കിലും ആ കുസൃതിയുള്ള കണ്ണോടെ അവന്‍ നിന്നിരുന്നുവെങ്കില്‍ ...
യാത്രകളില്‍ അവള്‍ തേടി കൊണ്ടേയിരുന്നു ... കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്ന തന്‍റെ സ്വപ്നങ്ങളിലെ ; ... രാജകുമാരനെ ...... പിന്നീട് ആണ് അവള്‍ ആ സത്യം സ്വയം അറിയുന്നത് അവളുടെ മനസ്സില്‍ ഇന്നവന്‍ ഒരു കൂടുണ്ടാക്കിയിരിക്കുന്നു .
അങ്ങനെയിരിക്കെയാണ് , ഒരു ദിവസം അവള്‍ ഒരു പുസ്തകം മേടിക്കാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് .
കുശലം പറച്ചിലുകള്‍ക്കും , ചായ സല്‍ക്കാരത്തിനും ഇടയില്‍ കിട്ടിയ നിമിഷത്തില്‍ അവള്‍ കണ്‍ മുന്നില്‍ കണ്ട പത്രം എടുത്ത് വെറുതെ കണ്ണോടിച്ചു .പത്ര പാരായണത്തിനിടയില്‍ അവളുടെ മിഴി കോണുകള്‍ .... ഒരു തലകെട്ട് വാര്‍ത്തയിലേക്ക് ഉടക്കി നിന്നു . ഇതായിരുന്നു . ആ വാര്‍ത്ത .
പെണ്‍ വാണിഭ സംഘം പിടിയില്‍ ...
കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയും മോഹിപ്പിച്ചും തട്ടി കൊണ്ടുപോയി പെണ്‍കുട്ടികളെ പ്രമുഘര്‍ അടക്കം പലര്‍ക്കും കാഴ്ച വെക്കുന്ന നാലംഗ സംഘം സംഘം പോലീസിന്റെ പിടിയിലായി . കൊച്ചിയിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തി വന്ന ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ് .
ഇവരുടെയൊപ്പം കണ്ടെത്തിയ കൌമാരക്കാരായ പെണ്‍കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടു . ഇതിനോടകം പല പെണ്‍കുട്ടികളെയും ഇവര്‍ വശീകരിച്ചു വലയില്‍ വീഴ്ത്തിയിരുന്നു . ഇവര്‍ , വലയില്‍ വീഴ്ത്തിയ പെണ്‍ കുട്ടികള്‍ അധികവും കൌമാര പ്രായക്കാരാണ് .
മറ്റു വാര്‍ത്തകള്‍ വായിക്കുന്നതിനു മുമ്പേ അവളുടെ കണ്ണുകള്‍ അറിയാതെ ...... , പ്രതികളുടെ ഫോട്ടോ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി ,,,, .. മറ്റു പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സംഘ തലവന്റെ ഫോട്ടോ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി .
'' ... തന്‍റെ സ്വപ്നങ്ങളില്‍ കടന്നു വന്ന് അനുരാഗത്തിന്റെ ആയിരം മഴ തുള്ളികള്‍ സമ്മാനിച്ച .... ...
തന്‍റെ നിദ്രകളെ പൊന്‍ കിരണങ്ങള്‍ കൊണ്ട് മൂടിയ ........ ; ... നല്ല നിലാവുള്ള രാത്രിയില്‍ ആകാശത്തു കണ്ടു കൊതി തീരും മുമ്പ് മാഞ്ഞു പോയ നക്ഷത്രം ...... ; ... കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്ന തന്‍റെ സ്വപ്നങ്ങളിലെ രാജകുമാരന്‍ ആ രാജ കുമാരന്റെ മുഖം ..... !!!!!!! ???? ..... ''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ