
നിദ്ര തന്‍ ആഴകടലില്‍ മുങ്ങിത്താഴുമ്പോള്‍
കൈ പിടിക്കാനെത്തുന്നു സ്വപ്നം ...
രക്ഷകനായെത്തിയ സ്വപ്നമേ ...
നിന്നില്‍ ഞാന്‍ കാണുന്നു ഒരദൃശ്യമാം രൂപം ...
ഈ അനന്തമാം യാത്രയില്‍ ......
വേര്‍പാടിന്‍റെ വേദനയും , ജീവിത ദുഖവും ....
തിരിച്ചറിയാനാവാത്ത ഏതോ ഒരു നിമിഷത്തില്‍ ,
എന്നോര്‍മതന്‍ കല്‍പടവില്‍ ...
തങ്ങിയൊരദൃശ്ശ്യമാം മുഖമെന്നില്‍ ...
തെളിയും മുമ്പേ തീരത്തണയാതെ ...
പാതിവഴിയില്‍ കൈ വിട്ടകലുന്നു സ്വപ്നം ...
അപ്പോള്‍ പകച്ചുപോയെന്‍ മനസ്സ് വെറുതെ,
വെറുതെ ആശിച്ചു ,പോയി ഞാന്‍ എന്തെന്നറിയാതെ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ