
കാലം നടക്കട്ടെ ....
മാനവരാം നമുക്കും നടക്കാം .... പിന്നാലെ ...
നടന്നോള്ളൂ മനുജാ ....
പക്ഷെ ! . സൂക്ഷിക്കുക !!! ........
വഴികളില്‍ മുള്ളുണ്ട് .
ലഹരിയെന്ന മുള്ള് .... ആഞ്ഞു കയറിയാല്‍
പുറത്തു വരില്ലൊരു നാളും ........
ലഹരിയില്‍ വാഴുന്ന മാനവര്‍
നാടിനും വീടിനും പാപികളോ???
അതോ ;
കണ്ടാള വര്‍ഗ്ഗത്തിന്‍ നേതാക്കളോ ???
ലഹരിക്ക് ആണില്ലാ പെണ്ണില്ലാ
എല്ലാവരെയും വിഴുങ്ങും .....
വിഷമം വരുന്നൊരു മാനവന്
ലഹരി കിട്ടിയാല്‍ ... 'മനശാന്തി '
പണവും ആര്‍ഭാടവും ഉള്ള
ആണിനും പെണ്ണിനും
സുഖലോപങ്ങള്‍ക്ക് മധുരം നല്‍കാന്‍ ......
കുപ്പിയില്‍ വീഞ്ഞ് ....
അതിന്റെ പേരാണ് മദ്യം .
കല്യാണ പാര്‍ട്ടിയില്‍ ......... ,
കൂട്ടിനു ബ്രാണ്ടിയും , വിസ്ക്കിയും ......
കൂട്ടുകാരൊപ്പം കുടിക്കുന്നു ...
അച്ഛനും മകനും ....നൃത്തം ചെയ്യുന്നു ....
ശീലം തുടങ്ങാന്‍ സന്ദര്‍ഭം ഇവിടെ ......
ബാക്കി വരുന്നോരാ കുപ്പിയില്‍ .....
നിന്നെടുത്തു രുചിനോക്കും
നാരികളൂമുണ്ടീ .... ലോകത്ത് .....
ശീലമായി തുടങ്ങും .... ആസക്തിയായി ഒടുങ്ങും .
മദ്യം പൌരുഷത്തിന്‍ പ്രതീകമ്മെന്ന
മിഥ്യാ ധാരണയില്‍ .....
ഒടുങ്ങുന്നു ..... പുരുഷാരങ്ങള്‍ .
പാവമാം മര്‍ത്ത്യന്‍റെ
ഞരമ്പുകള്‍ തളരുന്നു
കരളും കുടലും തളരുന്നു
മാറാരോഗത്താല്‍ മനിതന്‍
വലയുന്നു .................
കുടുംബനാഥന്‍ കുടുംബത്തെ മറക്കുന്നു .
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു .......
ഉറക്കപായയില്‍ കിടന്നുറങ്ങും ,
പൈതലാം മകളുടെ മാനം എടുക്കുന്നു ...
ജന്മം കൊടുത്തോരാ പിതാവ് ......
സുന്ദരിയാം പെണ്‍കൊടി ബോയ് ഫ്രെണ്ടുമൊപ്പം
മദ്യത്തില്‍ നീരാടി .... ഹോട്ടലില്‍ തങ്ങി
വിലപ്പെട്ടതെല്ലാം നല്‍കുന്നു ...
ഒളി കാമറ ഇതെല്ലാം കാണുന്നു ....
നാളെയിറങ്ങും നീല സി . ഡിയില്‍
മാലോകരും കാണുന്നു പെണ്ണിന്‍റെ മാനം .
കോളേജില്‍ ചെത്തി നടക്കും കുമാരന്മാര്‍
ബാറില്‍ കയറുന്നു ലാര്‍ജൊന്നു വീശുന്നു ,
വഴിയില്‍ കാണുന്ന കുമാരിമാര്‍ക്ക്
അസഹ്യമാം കമന്റും നോട്ടവും ,
പോരാത്തതിന് നഷ്ട്ടപെടുന്നൂ മാനവും .
ലഹരിയില്‍ നീരാടും യുവാക്കള്‍
അടിപിടി കൂടുന്നു .............
ഒരുവന്‍ മൂര്‍ച്ചയാം കഠാരയൊന്നില്‍
പിടി മുറുക്കുന്നു ..........
കഠാര അപരന്റെ നെഞ്ചില്‍
ആഞ്ഞിറങ്ങുന്നു ............
ചുടു ചോര ചിതറി തെറിക്കുന്നു ........
അപരന്‍ സഹനത്താല്‍
നീറി പിടഞ്ഞു മരിക്കുന്നു .
ചൊല്ലിയാല്‍ തീരാത്ത
ലഹരി തന്‍ കഥകള്‍ ....
ശീലമായി തുടങ്ങി .... തീവ്രമായി
പിന്നീട് ആസക്തിയായി ....
മനുഷ്യ ജന്മത്തെ കൊന്നൊടുക്കും
ഈ ലഹരിയില്‍ നിന്ന് .... ;
എന്നാണ് മോചനം മാനവ ജനതയ്ക്ക് ????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ