
നീ ജീവിക്കുന്നത് സ്വപ്‌നങ്ങള്‍
സത്യമായ താഴ്വരയിലാണ് ...........
ഞാനോ ,
സ്വപ്‌നങ്ങള്‍ മിഥ്യയായ
നൊമ്പരത്തിലെ അഗ്നി ജ്വാലയിലും ........
തടാകത്തിലെ കുഞ്ഞോളങ്ങളോടൊപ്പം
നൃത്തം ചെയ്യുന്ന നിന്‍റെ മനസ്സ് ശാന്തം ....
വറ്റിയ ചോരചാലുകളില്‍ വിധിയെ തിരക്കുന്ന
ഞാനോ, അസ്വസ്ഥതയുടെ തടവറയിലും ......
സ്പന്ദനം നിലച്ചുപോയോ എന്ന് ; ...
പ്രത്യക്ഷമായും , പരോക്ഷമായും
നിരീക്ഷിക്കുന്ന , പരീക്ഷിക്കുന്ന
കാഴ്ച്ചകന്മാരുടെ നിയന്ത്രണത്തിലാണ് ഞാന്‍ .....
നീയോ ,
തുവല്‍ സ്പര്‍ശത്തിലമര്‍ന്നു
ആവശ്യമായ ആനന്ദം അനുഭവിക്കുകയാണ്
വീണ്ടും …. വീണ്ടും ...…
ഓ .. എന്‍റെ ആത്മാവേ .........
എനിക്ക് നിന്നെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു ....
എന്‍റെ ജീവിത വിഭ്രാന്തികള്‍
എന്നില്‍ നിന്നുയര്‍ന്നു ....
എന്നില്‍ തന്നെ മാറ്റൊലി കൊള്ളുന്നു .....
നീ എനിക്ക് എഴുതാന്‍ കഴിയാത്ത
കവിതയുടെ വേദനയാകുന്നു ......
എന്‍റെ ഹൃദയ വ്യഥയുടെ
അപാരതയില്‍ നിന്‍റെ ശബ്ദം
തുഷാരമായി അലിഞ്ഞു ചേരുമ്പോള്‍ ....
ഞാന്‍ ; ...
ജീവിതവും മരണവുമില്ലാത്ത
ഭാവനയുടെ സരോവരത്തില്‍
ഹൃദയ വീണ മീട്ടി ഭ്രാന്തമായി പാടും ......
കേള്‍ക്കാന്‍ ആരുമില്ലാതെ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ