
ലോകം ... ! ,
മുഷിഞ്ഞ ഡ്രസ്സ് അഴിച്ചു മാറ്റി
പുതിയത് ധരിക്കുന്ന
അതെ ലാഘവത്തോടെ
പുതുമ തേടി പായുന്ന
ഒരു പറ്റം മനുഷ്യരുടെതാണ് ...
ലോകം ... ! ,
മനസ്സ് കാണാന്‍ കഴിയാത്ത
അതിന്‍റെ സത്യം അറിവില്ലാത്ത
സ്വാര്‍ത്ഥരായ ഒരു പറ്റം മനുഷ്യ ജന്മങ്ങള്‍ ...
അവരുടെതാണീ ലോകം...
ഈ ലോകത്തിലെ ക്ഷണികമായ
ഈ ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു .....
ആരും എന്നെ സ്നേഹിച്ചില്ലെങ്കിലും .....
ജീവിതത്തിന്‍റെ ഇടവേളകളെ വിരസമാക്കാതെ
ജല്പനങ്ങളെ ഏറ്റുവാങ്ങാന്‍ വേണ്ടി
മാത്രം വിധിക്കപ്പെടുന്ന വാക്കുകളില്‍
കബളിക്കപ്പെട്ടവന്‍റെ ജാള്യത
എന്നെ എവിടെയൊക്കെയോ
വെറുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു ......
തീരം തലോടുന്ന തിരമാലകള്‍
മായ്ച്ചു കളഞ്ഞ സ്നേഹം
ശബ്ദം നശിച്ചവന്റെ കീഴടങ്ങല്‍ പോലെ
മൂകമായിരിക്കുന്നു ......
ഈ ലോകത്ത് ഇനി തിരിച്ചുകിട്ടാന്‍ എന്തുണ്ട് ..... ????
ജീവിതം അങ്ങനെയൊക്കെയാണ് ...
മോഹങ്ങളൊക്കെയും പ്രതീക്ഷയുടെ
പട്ടുനൂല്‍ കൊണ്ട് പുതച്ച് .... ,
കൊണ്ട് നടക്കാന്‍ പ്രേരിപ്പിച്ച് .... ,
സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച് .... ,
പിന്നീടെപ്പോഴോ ......... ;
ആരും കാണാതെ .... ആരോടും പറയാതെ ....
എല്ലാം തിരിച്ചെടുത്ത് ... ,
കന്നുനീരിന്‍റെ നനവിനെ
കാലത്തിന്‍റെ കുസൃതിയാക്കി
കാത്തിരിപ്പിന്‍റെ നൊമ്പരങ്ങള്‍ സമ്മാനിച്ച് .... ,
പുതു വഴികള്‍ കാണിച്ച് ............... ,
ഇനിയുള്ള കാലം ........
ഉയരങ്ങളുടെ സാമ്രാജ്യം കീഴടക്കാന്‍
ഉപദേശിച്ച് .......... ,
വീണു പോയതിനോക്കെയും പുത്തന്‍ മാനങ്ങളാല്‍ ചാര്‍ത്തി
പ്രതീക്ഷയെന്ന പേര് നല്‍കി .... ,
പിന്നെയും മറ്റൊരു ലോകത്തിന്‍റെ
സുന്ദരമായ കിളിവാതിലിലൂടെ ,
കിനാവുകളിലൂടെ
വസന്തം വിരിയിക്കാന്‍ ആഗ്രഹിപ്പിച്ച് ....
പരാജയങ്ങളെ ജീവിതനുഭവമാക്കി
പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ...
ഒടുവില്‍ ...
ദുഃഖങ്ങളെ ..... , കണ്ണുനീരിനെ ....., വേദനയെ .... ,
പുഞ്ചിരിയാക്കി ..... മാറ്റുന്ന
ഈ ജീവിതമെന്ന മായാജാലവും കാട്ടിത്തന്ന് ...
അങ്ങനെ.... അങ്ങനെ...... അങ്ങനെ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ