
110. k.v. ബസ്സ് സ്റ്റോപ്പ് ..
(അതിന്‍റെ അടുത്ത് ഒരു 110 .k.v . സബ് സ്റ്റേഷന്‍ ഉണ്ട് അതാണ് ആ സ്ഥലത്തിനു അങ്ങനെ 110 .k.v . പേര് വന്നത്)
അതിനു അര കിലോമീറ്റര്‍ മാറി ഒരു പ്രൈവറ്റ് കോളേജ് ഉണ്ട് അക്ഷര കോളേജ് .
കോളേജ് വിട്ട സമയം കുട്ടികള്‍ എല്ലാം കലപില ശബ്ദത്തോടെ ആ ബസ്സ് സ്റ്റോപ്പില്‍ തിങ്ങി നിറഞ്ഞു ....
മല്‍സര വേഗത്തോടെ ഓടി പാഞ്ഞെത്തിയ അര്‍ച്ചന ബസ്സ് ..... അവിടെ സഡന്‍ബ്രേക്കിട്ടു നിര്‍ത്തി .
ധൃതിയോടെ ബസ്സിലേക്ക് ഓടി പാഞ്ഞു കയറുന്ന .... കുട്ടികള്‍ പെണ്‍കുട്ടികള്‍ മുന്‍ വശത്തേക്കും ആണ്‍കുട്ടികള്‍ പിന്‍ വശത്തേക്കും ...
അതിനിടയില്‍ ചുരുക്കമായി കയറുന്ന സാധാരണ യാത്രക്കാരും .....
ഭാഗ്യമുള്ളവര്‍ ബസ്സില്‍ കയറി പറ്റി . അല്ലാത്തവര്‍ വെളിയില്‍ ....
' റ്റിം .... റ്റിം ' ... രണ്ട് ബെല്ല് ..... ഡ്രൈവര്‍ ബസ്സ് എടുത്തു ... മല്‍സര കുതിപ്പോടെ ബസ്സ് അടുത്ത സ്റ്റോപ് ലകഷ്യമാക്കി പാഞ്ഞു .......
കണ്ടക്ട്ടര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുത്ത് പണം വാങ്ങുന്നു .... കുട്ടികളില്‍ നിന്നും കണ്സെക്ഷന്‍ കാര്‍ഡ് നോക്കി രേഖപെടുത്തുന്നു . പണം കുറച്ചു വാങ്ങുന്നു . ബസ്സ് നീങ്ങുകയാണ് ....
ബസ്സിനു മുന്‍ വശത്ത് കൂട്ടുകാരികളോടൊപ്പം നില്‍ക്കുകയാണ് വിനീത ...
'കേട്ടോടീ ധന്യേ ... നമ്മുടെ വിനീതക്ക് ഒരു പ്രണയം ' ... രമ്യ അടുത്ത് നില്‍ക്കുന്ന കൂട്ടുകാരി ധന്യയോടു പറഞ്ഞു .
'അയ്യോ ... ഇവ്ള്‍ക്കോ .... ഞാന്‍ വിശ്വസിക്കില്ല ' .... ഈ തൊട്ടാവാടി പെണ്ണിനോ .... ആര് പ്രേമിക്കാനാ ഇവളെ .... ' ധന്യ തിരിച്ചു ചോദിച്ചു .
'ശ്ശൊ പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ ഇടം കോലിടല്ലേ '
'രമ്യാ നീ എന്‍റെ അടുത്ത് നിന്നും ഇന്ന് മേടിക്കും ' .... വിനീത പറഞ്ഞു .
'ഹോ പിന്നെ ,, നീ എന്നെ തല്ലാനിങ്ങു വാ ..ഞാന്‍ പറയും ,. കേട്ടോടീ ... ഇവളുടെ പ്രണയം സാധാരണ പ്രണയം അല്ല '.
'ശ്ശൊ ... അല്ലെ. ?? .. പിന്നെ എങ്ങനെയുള്ള പ്രണയമാ '...
'അതാണ് രസം ... തമ്മില്‍ തമ്മില്‍ കാണാതെ ഉള്ള പ്രണയം ... ഇന്റര്‍നെറ്റ് പ്രണയം ... ഹ ഹ ഹ '
'നേരാണോടീ ഈ കേള്‍ക്കുന്നത് ?. ... ആണോ ?? ' ... ധന്യ ചോദിച്ചു .
'കാലക്കേടിന് ഞാന്‍ ഇവളോട് പറഞ്ഞു പോയതാ ഇനി നീയും കൂടി ഇത് എല്ലായിടത്തും പരസ്യമാക്കണ്ട ... '
'അപ്പോള്‍ നേരാണ് ......'
'അത് പേടിക്കണ്ടാ ഇത് എല്ലായിടത്തും ചെണ്ട കൊട്ടി അറിയിക്കുന്ന കാര്യം ഞാന്‍ തന്നെ ഏറ്റു ' ...രമ്യ വിനീതയോട് പറഞ്ഞു
' ഓ പിന്നെ .. നീ ചെണ്ട കൊട്ടിയാല്‍ നിന്റെ തല മണ്ടയില്‍ ഞാന്‍ കൊട്ടും '
' ചുമ്മാതല്ല ,.... 'സ്പെഷല്‍ ക്ലാസ് ' ... എന്നും പറഞ്ഞു വീട്ടില്‍ നിന്ന് നേരത്തെ പോരുന്നെ .. എന്നോട് ഇന്നലേം , ... നിന്റെ അമ്മ ചോദിച്ചു ... സ്പെഷല്‍ ക്ലാസിനെ പറ്റി ... ഞാന്‍ അറിയില്ലാന്നു പറഞ്ഞു . ... ഞാന്‍ നിന്‍റെ ക്ലാസ്സില്‍ അല്ലല്ലോ '... ഇപ്പോഴാ മനസ്സിലായെ പ്രണയ ക്ലാസ് ആണ് അതെന്ന് ... എന്തായാലും കൊള്ളാം ഹ ഹ ഹ
'നീ വലിയ പുണ്യാളത്തി ഇങ്ങനെ കിടന്നു ഇളിക്കണ്ട ആ ഡിവിഷന്‍ ബി. യിലെ സുബീശുമായുള്ള ചുറ്റികളി ഞങ്ങള്‍ക്കെല്ലാം അറിയാം ... '
'ഓ .. അതിനു ഞാന്‍ നിന്നെപോലെ അല്ലല്ലോ .... ഇതൊക്കെ ഒരു ടൈം പാസ്സ് ... എനിക്ക് പ്രണയം എന്ന് പറഞ്ഞു നിന്നെ പോലെ തലക്കൊന്നും കയറിയിട്ടില്ല .'
'നിനക്കൊക്കെ പ്രണയം തമാശയാ .. എനിക്ക് അങ്ങനെയല്ല ... '
'എല്ലാവര്‍ക്കും എല്ലാവരോടും പ്രണയം തോന്നണം എന്നില്ല ... നിനക്ക് പ്രണയത്തെ പറ്റി ഒന്നും അറിയില്ല '
' ഓ പിന്നേ .... നീ പ്രണയത്തില്‍ ഡോക്ട്ടറേറ്റ് നേടിയ ആളല്ലേ ടയലോഗ് വിട് ... മോളെ
ദ ,, ബസ്സ് കീഴല്‍ മുക്കിലെത്തി ... നിനക്ക് അടുത്ത സ്റ്റോപ്പ് അല്ലെ . , ഞങ്ങള്‍ ഇവിടെ ഇറങ്ങുവാ .. നാളെ കാണാം ...
' റ്റിം .. ' ക്ലീനര്‍ ബെല്ലടിച്ചു . ബസ്സ് നിന്നു ..
ധന്യയും രമ്യയും കൂട്ടുകാരികളോടൊപ്പം ... ബസ്സില്‍ നിന്നും ഇറങ്ങി .
കുറച്ചു യാത്രക്കാര്‍ ഒഴിഞ്ഞത് കൊണ്ട് ചില സീറ്റുകള്‍ ഒഴിവായിരുന്നു അവള്‍ പതുക്കെ ഒഴിഞ്ഞ ഒരു സീറ്റിലേക്ക് ഇരുന്നു .
' റ്റിം .. റ്റിം' ... ക്ലീനര്‍ ബെല്ലടിച്ചു ബസ്സ് വീണ്ടും നീങ്ങി ....
അവളുടെ ചിന്തകള്‍ക്ക് ചൂട് തട്ടുകയായിരുന്നു അപ്പോള്‍ .... ഇപ്പോള്‍ അവളുടെ മനസ്സില്‍ ഇന്റര്‍നെറ്റിനു മുന്നില്‍ തന്നെയും കാത്തു ഇരിക്കുന്ന ... താന്‍ കാണാത്ത തന്നെ കാണാത്ത ... പ്രണയ മണി തൂവലുകളാല്‍ മനസ്സില്‍ തലോടിയ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖമായിരുന്നു .
കോടമഞ്ഞില്‍ പുതഞ്ഞ ഗിരി ശ്രുംഗങ്ങളില്‍ നിന്നും ... നീര്‍ച്ചാലുകളായ് ഒഴുകി വന്നു സമുദ്രത്തില്‍ ലയിക്കുന്ന ജല സ്രോതസ്സിനെ പോലെ ....ഒരു നിമിത്തമായ് തന്‍റെ മനസ്സാകുന്ന സമുദ്രത്തിലേക്ക് പ്രണയമായി ഒഴുകി വന്ന തന്‍റെ കൂട്ടുകാരന്‍ ... ആ ക്കൂട്ടുകാരന്‍റെ മുഖം മാത്രം ആയിരുന്നു . മനസ്സ് നിറയെ ...
ബസ്സ് അവള്‍ക്കു ഇറങ്ങേണ്ട സ്റ്റോപ്പില്‍ എത്തി .
' റ്റിം .. ' ക്ലീനര്‍ ബെല്ലടിച്ചു ബസ്സ് നിന്നു .
അവള്‍ ആ സ്റ്റോപ്പില്‍ ഇറങ്ങി ... നേരെ കവലയിലേക്ക് നീങ്ങി ... കവലയില്‍ ചെന്ന അവള്‍ ധൃതിയോടെ ചെന്ന് കയറിയത് .
അപ്പോളോ ഇന്റര്‍നെറ്റ് കഫേയിലേക്ക് ....
'ഇന്ന് കുറച്ചു വൈകി അല്ലെ ?? '.. കടക്കാരന്‍ ചോദിച്ചു .
' ബസ്സ് കിട്ടാന്‍ ഇന്ന് അല്‍പ്പം താമസിച്ചു ചേട്ടാ അതാണ് വൈകിയത് '
' ഓ ഹോ അതാണോ ??? '
' എനിക്ക് മൂന്നാം നമ്പര്‍ കാബിന്‍ തന്നേക്ക് ചേട്ടാ അതില്‍ മൈക് ഉണ്ടല്ലോ ..എനിക്ക് ഇന്ന് ഒരാളോട് സംസാരിക്കാന്‍ ഉണ്ട് . '
' തനിക്കു ഭാഗ്യമുണ്ട്. മൂന്നാം നമ്പര്‍ കാബിന്‍ ഇന്ന് ഒഴിവാ ചെന്നോളൂ ... '
അവള്‍ മൂന്നാം നമ്പര്‍ കാബിനില്‍ ചെന്ന് ഇരുന്നു .അവള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു . ശേഷം ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്തു .
മെയില്‍ അഡ്രെസ്സ് ടൈപ്പ് ചെയ്തു www.snehakood.ning.com
തുറന്നു വന്ന വിന്‍ഡോയില്‍ അവള്‍ മെയില്‍ അഡ്രസ്സും പാസ്സ്‌വേര്‍ഡും കൊടുത്തു . ഇപ്പോള്‍ കൂട്ടത്തിലെ അവളുടെ മെയിന്‍ പേജ് തുറന്നു വന്നു .
'' i am a cool girl '' . അതാണ് അവളുടെ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന പേര് .Awaiting Approval .. 4profile coment . വലതു വശത്ത് അവള്‍ക്കായി വന്ന കമന്റുകള്‍ എഴുതി കാണിച്ചിരുന്നു. (അവള്‍ തനിക്കു അയക്കുന്ന കമന്റുകള്‍ അപ്രോവ് ചെയ്തു വെച്ചിരുന്നു )
അവള്‍ അവളുടെ പ്രൊഫൈല്‍ പേജ് തുറന്നു . അവള്‍ തനിക്ക് വന്ന മെസ്സെജുകളിലേക്ക് ഒന്നു കണ്ണോടിച്ചു.
പതിയെ .. താന്‍ ആകാംഷയോടെ മെസ്സെജുകള്‍ക്കായി കാത്തു നിന്ന തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ മെസ്സെജു കളിലേക്ക് അവളുടെ പ്രണയം തുളുമ്പുന്ന കണ്ണുകള്‍ നീണ്ടു ...
' ഹലോ ...എന്‍റെ , പ്രിയപ്പെട്ട കൂട്ടുകാരി ... സുഖമല്ലേ ?. '
' എനിക്ക് ഒരുപാട് .. ഒരുപാട് .. ഒരുപാട് .. സുഖമാണ് . എന്‍റെ കൂട്ടുകാരിക്കോ . ? '
അതിനു താഴെ ഒരു കവിതയും പോസ്റ്റ് ചെയ്തിരിക്കുന്നു . അവള്‍ അത് ആകാംഷയാല്‍ വായിച്ചു .
'' നിലാവിന്‍റെ നിശബ്ദ സംഗീതത്തില്‍ ... നിന്‍റെ മുഖമാണ് എന്‍ ഓര്‍മയില്‍ തെളിയുന്നത് ....
നീയാണ് എന്‍റെ നെഞ്ജിന് രാഗതാളം .... നിന്‍റെ ചിരി എന്നുടെ വെണ്‍ പുലരി ....
കിനാവിന്‍റെ പൊന്‍ നിലാവെട്ടത്ത് ...... സൂര്യകാന്തി പൂക്കള്‍ വിരിയുന്ന നേരങ്ങളില്‍ ....
നാമിരുവരും മാത്രം ആകുന്ന ലോകത്തേക്ക് ... , പ്രിയസഖി ഞാന്‍ നിന്നെയും കാത്തു ഇരിക്കുന്നു ....
മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍ ... , ..എത്രയോ നിനക്കായ് .. ഞാന്‍ നെയ്തു കൂട്ടി ....
മൊഴികളില്‍ അപ്പൂര്‍വ സ്വരങ്ങളാല്‍ .... അതിനെ ഞാന്‍ പരിപാലിച്ചു ....
പക്ഷെ നിനക്കതു അറിയില്ലായിരുന്നു .... പറയാന്‍ ഞാനും മറന്നു പോയി ....
സംഗീതം പൊഴിക്കുന്ന താഴ്വരകളുടെ .... അനന്തതയിലേക്ക് -കണ്ണും നട്ടിരിക്കുമ്പോള്‍ ....
ഞാനറിയുന്നു ....അത്രയ്ക്കിഷ്ട്ടപെട്ടു പോയി നിന്നെയെന്ന് ....
എന്‍റെ കരളില്‍ പൂവിട്ട കിനാക്കളില്‍ ... നിന്‍റെ മുഖമായിരുന്നെന്ന് ............. ''
കവിത വായിച്ചതിന് ശേഷം സ്നേഹാര്‍ദ്രമായ അവളുടെ കണ്ണുകള്‍ പതുക്കെ അവളുടെ കൂട്ടുകാരന്‍റെ പ്രൊഫൈല്‍
പേരിലേക്ക് ഉടക്കി നിന്നു .
'ഞാന്‍ പ്രണയമാണ് ' അതായിരുന്നു ... ആ പ്രോഫൈലിന്‍റെ പേര് .
തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ വാക്കുകളും , ആ പ്രണയ കവിതയും അവളെ ഏതോ മായിക ലോകത്തേക്ക് കൊണ്ടു പോയി .
നല്ല കവിത അവള്‍ ' മനസ്സ് ' .... കൊണ്ട് പറഞ്ഞു . അതിലെ പ്രണയാര്‍ദ്രമായ ..... വരികള്‍ അവളുടെ ഹൃദയ കോണുകളില്‍ നൂറായിരം വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു ...........
അവള്‍ മൌസെടുത്തു കൂട്ടുകാരന്‍റെ പേജിലേക്ക് ക്ലിക്ക് ചെയ്തു . ഇപ്പോള്‍ ആ പേജ് തുറന്നു.
' ഞാന്‍ പ്രണയമാണ് ' പ്രൊഫൈല്‍ പേജ് ... അവള്‍ ഇടത്ത് വശത്തേക്ക് നോക്കി . പച്ച നിറം കാണിക്കുന്നു ആള്‍ ഓണ്‍ലൈനില്‍ ഉണ്ട് .ഒത്തിരി വര്‍ണ്ണ ചിത്രങ്ങളാല്‍ അലങ്കരിച്ച ആ പേജിന്റെ താഴെ കാണുന്ന മെസേജ് ബോക്സ്സിന്‍റെ അടുത്തേക്ക് അവള്‍ മൌസ് കൊണ്ടു വന്നു .
അവിടെ അവള്‍ റ്റൈപ്പ് ചെയ്തു .
'ഹായ് കൂട്ടുകാരാ ... ഞാന്‍ വന്നൂ ....പിന്നേയ് .. കൂട്ടുകാരാ ... എനിക്കും സുഖം തന്നെ ഒരുപാടൊരുപാട് .....
കവിത നന്നായിട്ടുണ്ട് കേട്ടോ .... പിന്നെ എന്തൊക്കെയുണ്ട് വിശേഷം ?. '
' കൂട്ടുകാരന്‍ തന്ന ജി മെയില്‍ ഐ ഡി യില്‍ ഞാന്‍ ജി . ട്ടാല്‍ക്കിലേക്ക് റിക്വസ്റ്റ് അയച്ചുവല്ലോ കിട്ടിയിരുന്നോ ?. അസ്സെപ്റ്റ് ചെയ്യൂ .... ഞാന്‍ ഇപ്പോള്‍ വരാം ജി ട്ടാല്‍കിലേക്ക് . എനിക്കിന്ന് ഈ കൂട്ടുകാരനോട് ഒത്തിരി ചാറ്റ് ചെയ്യണം ....'
ശേഷം അവള്‍ മെസേജ് ബോക്സിന്‍റെ ആഡ് കമന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഇപ്പോള്‍ ആ മെസേജ് അവന്റെ പേജില്‍ വീണു .
അവള്‍ ജി ട്ടാല്‍ക്ക് എടുത്തു . ഐ ഡി യും പാസ് വേര്‍ഡും കൊടുത്തു . ഇപ്പോള്‍ പേജ് ഓപ്പണ്‍ ആയി .
അവന്‍ ഓണ്‍ലൈനില്‍ ഉണ്ട് ഭാഗ്യായി .
അവള്‍ അവന്‍റെ മെസേജ് പേജ് എടുത്തു . റ്റൈപ്പ് ചെയ്തു .
'ഹായ് '
ഉടനെ മറുപടി വന്നു ' ഹായ് കൂട്ടുകാരി സുഖമോ ??? '
'സുഖമാണല്ലോ ' ... കൂട്ടുകാരനോ ???
'സുഖം ഒരുപാടൊരുപാട്'
' അതേയ് നമ്മള്‍ കുറെ കാലമായി ചാറ്റ് ചെയ്യുന്നു കൂട്ടുകാരിയുടെ പേര് പറഞ്ഞില്ല എന്താ പേര് '
' ഞാന്‍ മാത്രമല്ലല്ലോ .... കൂട്ടുകാരനും പേര് പറഞ്ഞില്ലല്ലോ ... '
' ഓക്കേ എന്നാല്‍ ഞാന്‍ പറയാം ... എന്‍റെ പേര് ജിത്തു നാട്ടില്‍ പത്തനം തിട്ട ഞാന്‍ ഇപ്പോള്‍ ദുബായില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു . '
' കൂട്ടുകാരിയുടെയോ '
'എന്‍റെ പേര് വിനീത. ഞാന്‍ പഠിക്കുന്നു പ്രൈവറ്റ് കോളേജില്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ നാട്ടില്‍ കോഴിക്കോട് '
'ഒന്ന് ചോദിച്ചോട്ടെ എന്നെ ഇഷ്ടമാണോ ??? '
'അല്ല .'
'അല്ലെ ??? പിന്നെ എന്തിനാ എന്നെ കുറിച്ച് ചോദിക്കുന്നതും , ഇവിടെ ഈ ജി ട്ടാല്‍ക്കില്‍ വന്നതും ഒക്കെ '.
'ഹി ഹി .. കൂട്ടുകാരാ ഞാന്‍ തമാശ പറഞ്ഞതല്ലേ ... ഇഷ്ട്ടമില്ലേല്‍ ഞാന്‍ ഇവിടെ വരുമോ ??? '
'അപ്പോള്‍ എന്നെ ...ഇഷ്ട്ടമാണ് .'
'അതെ കൂട്ടുകാരന്‍ പറയുന്നത് പോലെ ഒരുപാട് .. ഒരുപാട് ... ഒരുപാട് ... എന്താ പോരെ ..? .'
'മതി എനിക്കും ... അത് പോലെ ....പിന്നെ നാളെ എന്തെങ്കിലും കാരണവശാല്‍ എന്നെ പിരിയുമോ ?. '
' ഇല്ല ' ; ... പിരിയില്ല ... ഒരിക്കലും ...
പിന്നീട് അവര്‍ വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും അവരുടെ പ്രണയം കൈ മാറി ... പിന്നീട് അവര്‍ക്ക് മനസ്സിലായി തങ്ങള്‍ ക്ക് ഒരിക്കലും പിരിയാന്‍ ആവില്ല എന്ന് . തമ്മില്‍ അത്രയും അടുത്ത് പോയെന്ന് .
അവര്‍ മൊബൈല്‍ നമ്പര്‍ പരസ്പരം കൈ മാറി . ഇപ്പോള്‍ രാത്രിയോ പകലോ എന്നില്ലാതെ നിരന്തരം ഫോണ്‍ വിളികളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അവര്‍ പ്രണയത്തിന്‍റെ മായിക ലോകങ്ങളില്‍ ദേവനും ദേവിയുമായി സഞ്ചരിച്ചു .
ഇപ്പോള്‍ വിനീതയുടെ സ്വപ്നങ്ങളിലും ചിന്തകളിലും ഒരേ ഒരു മുഖം മാത്രമേയുള്ളൂ , ജിത്തുവിന്‍റെ ...
അവന്‍ അവള്‍ക്കു ആരൊക്കെയോ ആയി മാറി ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ .
അങ്ങനെയിരിക്കെ ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അവന്‍ അവളെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചു . താന്‍ നാട്ടില്‍ വരുന്നു എന്ന കാര്യം അതും വരുന്നത് കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ ആണെന്നതും , ,,,,
ഇതു അറിഞ്ഞ അവള്‍ ഒത്തിരി സന്തോഷിച്ചു ... തന്‍റെ സ്വപ്നങ്ങളിലെ ദേവന്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപെടാന്‍ പോകുന്നു .
പിന്നീട് വിളിച്ചപ്പോള്‍ അവന്‍ വരുന്ന തിയതിയും സമയവും അവളെ അറിയിച്ചു . അവളോട് തന്നെയും കാത്തു എയര്‍ പോര്‍ട്ടില്‍ നില്‍ക്കുവാനും പറഞ്ഞു .
ക്കൂട്ടുകാരന്‍റെ ഒരു ഫോട്ടോ പോലും കാണാത്ത താന്‍ എങ്ങിനെ ആളെ മനസ്സിലാക്കും എന്ന അവളുടെ ചോദ്യത്തിന് അവന്‍ പറഞ്ഞ ഉത്തരം എന്‍റെ കയ്യില്‍ ഒരു പ്ലേ കാര്‍ഡ് ഉണ്ടാകും അതില്‍ ഒരു ലൌ ചിഹ്നമുണ്ടാകും അതിനു താഴെ നിന്‍റെ പേരും ഉണ്ടാകും .
എയര്‍ പോര്‍ട്ടില്‍ എന്‍റെ വീട്ടുകാരും ഉണ്ടാകും എന്നെയും കാത്ത് . അവിടെ വെച്ച് ഞാന്‍ നിന്നെ അവര്‍ക്ക് പരിചയപ്പെടുത്തും . ഞാന്‍ ഇന്നലെ വിളിച്ചപ്പോള്‍ എന്‍റെ അമ്മയുടെ അടുത്ത് നിന്‍റെ കാര്യം പറഞ്ഞിരുന്നു അമ്മയ്ക്ക് നിന്നെ കാണാന്‍ കൊതിയാവുന്നു എന്ന് പറഞ്ഞു ... അമ്മയ്ക്ക് ഇഷ്ട്ടമായാല്‍ ... ഉടനെ തന്നെ കല്യാണം നടത്തി തരുമെന്നും പറഞ്ഞു . നീ നിന്‍റെ വീട്ടുകാരോടും നമ്മുടെ കാര്യം തുറന്നു പറയുക .
'അയ്യോ .. ഞാന്‍ പറയില്ല ... എനിക്ക് എന്‍റെ അച്ഛനെ പേടിയാ ... അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും '
പിന്നെ എന്ത് ചെയ്യും ??? എന്നാല്‍ ഒരു കാര്യം ചെയ്യാം ... നീ എയര്‍ പോര്‍ട്ടില്‍ വരുക എങ്ങിനെയെങ്കിലും ..ആദ്യം നമ്മള്‍ തമ്മില്‍ കാണണം . പിന്നീട് എന്‍റെ വീട്ടുകാര്‍ തന്‍റെ വീട്ടുകാരുമായി ആലോചിക്കട്ടെ ... നീ വരുമോ എയര്‍ പോര്‍ട്ടില്‍ ????
'തീര്‍ച്ചയായും ഞാന്‍ വരാം '
'പക്ഷെ എനിക്ക് നിന്നെ എങ്ങിനെ മനസ്സിലാകും ??? '
'ഞാന്‍ പൂക്കള്‍ ഡിസൈന്‍ ചെയ്ത മഞ്ഞ ചുരിദാറുമായി കൂട്ടുകാരികളോടൊപ്പം അവിടെ ഉണ്ടാകും എന്‍റെ കയ്യില്‍ ഒരു ബൊക്ക ഉണ്ടാവും കൂട്ടുകാരനായ് .. '
അങ്ങിനെ ആ ദിനം വന്നു ചേര്‍ന്നു . അന്നേ ദിവസം അവള്‍ ഒരു കാര്‍ പിടിച്ചു അവനോട് പറഞ്ഞത് പോലെ വര്‍ണ്ണ പൂക്കളാല്‍ ഡിസൈന്‍ ചെയ്ത മഞ്ഞ ച്ചുരിദാറുമണിഞ്ഞു കയ്യില്‍ ഒരു ബൊക്കയുമായി തന്‍റെ കൂട്ടുകാരികളുമൊപ്പം കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് യാത്രയായി .
വെസ്റ്റ്ഹിലിനടുത്ത് എത്തിയപ്പോള്‍ ... ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ കടന്നു പോകുന്നു . അവിടെ വഴി ബ്ലോക്കായി ... ഡ്രൈവര്‍ക്ക് വണ്ടി പിന്നോട് എടുക്കാന്‍ പറ്റിയില്ല അതിനു മുമ്പേ പിന്നില്‍ വാഹനങ്ങള്‍ നിറഞ്ഞു നിന്നിരുന്നു .. ..
മൂന്നു മണിക്കൂര്‍ നേരം അവര്‍ അവിടെ കുടുങ്ങി .. അവള്‍ വാച്ചിലേക്ക് നോക്കി . കൂട്ടുകാരന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട സമയം കഴിഞ്ഞു പോയിരുന്നു . അവള്‍ ആകെ പരിഭ്രാന്തയായി. കൂട്ടുകാരികള്‍ അവളെ സമാധാനിപ്പിച്ചു .
അപ്പോള്‍ ആണ് അവളുടെ മൊബൈല്‍ റിങ്ങ് ചെയ്തത് . ആകാംഷയോടെ അവള്‍ അത് എടുത്തു .
അത് അവളുടെ കൂട്ടുകാരനായിരുന്നു ... അവളെ കാണാതെ അവനും പരിഭ്രമിച്ചിരുന്നു .
അവന്‍ പറഞ്ഞു ... 'വിഷമിക്കണ്ട നീ വന്നാലെ ഞാന്‍ പോകുകയുള്ളൂ നിന്നെയും കാത്ത് ഞാന്‍ ഇവിടെ ഉണ്ട് '...
ഇപ്പോള്‍ അവളുടെ മുഖത്ത് സന്തോഷവും കുറച്ചു നാണവും പ്രതിഫലിച്ചു .
റോഡിലെ ബ്ലോക്കുകള്‍ പിന്‍ വലിഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടി എടുത്തു കുറച്ചു സമയത്തിനു ശേഷം അവര്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു .
യാത്രക്കാര്‍ ഇറങ്ങുന്ന സ്ഥലത്തേക്ക് കയ്യില്‍ ബൊക്കയുമായി കാറില്‍ നിന്നും ഇറങ്ങി ഓടി ... അവള്‍ .. പിന്നാലെ കൂട്ടുകാരികളും ...
ഓടി കിതച്ചു അവള്‍ അവിടെ എത്തിയപ്പോള്‍ അവള്‍ കണ്ടു . ലൌ ചിഹ്നവും തന്‍റെ പേരും അടങ്ങിയ പ്ലേ കാര്‍ഡുമായി നില്‍ക്കുന്ന ഒരാളെ ... അവള്‍ പതിയ അയാളുടെ അടുത്തെത്തി . ആ മുഖത്തേക്കു നോക്കി ...
ഒരു മധ്യവയസ്ക്കന്‍ ... അവള്‍ വീണ്ടും പരിഭ്രാന്തയായി.
' മോളെ വിനീതെ ... '
ഒരു സ്ത്രീ ശബ്ദം കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി . ഒരു മധ്യവയസ്ക്കയായ സ്ത്രീ .
'ഞാന്‍ ജിത്തുവിന്‍റെ അമ്മയാണ് .... ഇതു ജിത്തുവിന്‍റെ അച്ഛന്‍ , നിന്നെ പറ്റി ജിത്തു ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . ഞങ്ങള്‍ക്ക് നിന്നെ ഇഷ്ട്ടമായി '. ...... ആ സ്ത്രീ പറയുന്നതെല്ലാം അവള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകള്‍ ചുറ്റിലും അവനെ തിരയുകയായിരുന്നു ...
'മോള് ആരെയാ നോക്കുന്നത് അവനെയാണോ ??? ഇത്രയും കാലം കാത്തില്ലേ ... ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി കാക്കൂ ... '
'അവന്‍ ഇന്ത്യന്‍ മണി വാങ്ങിക്കാന്‍ വേണ്ടി എക്സ്ചേഞ്ചിലോട്ട് പോയതാ ഇപ്പോള്‍ വരും ... ദ .. പറഞ്ഞു തീര്‍ന്നില്ല അവന്‍ അതാ വരുന്നു നോക്കൂ ... '
അവളുടെ മിഴികള്‍ ... സ്ത്രീ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നീണ്ടു . അവള്‍ കണ്ടു .... തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ബ്ലാക്ക് ജീന്‍സും ഓറന്ജു ഷര്‍ട്ടും ധരിച്ച ആ സുന്ദരനായ ചെറുപ്പക്കാരനെ .
അവനും അവളെ കണ്ടു . അവന്റെ കാലുകള്‍ക്ക് വേഗത കൂടി . അവന്‍ ഇപ്പോള്‍ അവളുടെ അടുത്തെത്തി .
അവള്‍ കയ്യിലിരുന്ന ബൊക്ക വിറയാര്‍ന്ന കൈകളോടെ അവനു നേര്‍ക്ക് നീട്ടി ..
അപ്പോള്‍ ഈ രംഗം കണ്ടു നിന്ന അവിടെ യുള്ള എല്ലാവരും കയ്യടിച്ചു .
നീണ്ടു നിന്ന കയ്യടി ശബ്ദങ്ങള്‍ക്കിടയില്‍ രണ്ടുപേരും കൊതി തീരെ മുഖാമുഖം നോക്കുകയായിരുന്നു .
' എടാ മതി നോക്കിയത് ... അധികം നോക്കിയാല്‍ അവള്‍ പേടിച്ചുപോകും ' ... ജിത്തുവിന്‍റെ അമ്മ പറഞ്ഞു .
അപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരിയുണര്‍ന്നു .
--------- കാത്തിരിപ്പുകള്‍ ഒരിക്കലും വെറുതെയാവില്ല, .....ഹൃദയം കൊണ്ട് കാത്തിരുന്നാല്‍; ... പ്രണയിച്ചാല്‍! ,
കാത്തിരിപ്പുകള്‍ അവസാനിക്കാത്തിടത്തോളം ഓര്‍മ്മകള്‍ മരിക്കാത്തിടത്തോളം
പ്രണയം മരിക്കുന്നില്ല !!! .... പ്രണയത്തിനു മരണമില്ലെങ്കില്‍ ...... പ്രണയിക്കുന്നവര്‍ക്കും .... !!!!!!!!
----------------------------------------------------------------------------------------------------------------------------------------